HOME
DETAILS
MAL
കൂത്തുപറമ്പ് സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു
December 22 2024 | 14:12 PM
ദുബൈ: കണ്ണൂർ കൂത്തുപറമ്പ് കരിയാട് സ്വദേശി തണ്ടയാൻ്റവിട അരുൺ (47) ദുബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ദുബൈ മാലിക് റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്ന അരുൺ മൂന്നു മാസം മുൻപാണ് ദുബൈയിലെത്തിയത്. ഭാര്യ: കെ.റജീന. സി.പി.ഐ.എം കൂത്തുപറമ്പ് രക്തസാക്ഷി കെ.വി റോഷന്റെ സഹോദരീ ഭർത്താവാണ്. നടപടിക്രങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."