മസ്ജിദുന്നബവിയില്‍ ഒരാഴ്ച നിസ്‌കാരത്തിനെത്തിയത് 6.7 ദശലക്ഷം വിശ്വാസികള്‍
മദീന: സഊദി അറേബ്യയിലെ വിശുദ്ധനഗരിയയാ മദീനയില്‍ സ്ഥിതി ചെയ്യുന്ന പ്രവാചകന്റെ പള്ളിയില്‍ (മസ്ജിദുന്നബവി) ഒരാഴ്ച നിസ്‌കാരത്തിനെത്തിയത് 6.7 ദശലക്ഷം വിശ്വാസികള്‍. ഇന്നലെ അവസാനിച്ച ആഴ്ച 6,771,193 വിശ്വാസികളാണ് ഇവിടെ പ്രാര്‍ത്ഥന നടത്തിയത്. 776,805 സന്ദര്‍ശകര്‍ പ്രവാചകനെയും അദ്ദേഹത്തിന്റെ രണ്ട് അനുചരന്മാരെയും അഭിവാദ്യം ചെയ്തതായി അതോറിറ്റി പുറപ്പെടുവിച്ച സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. അതേസമയം 468,963 പേര്‍ റൗളാ ഷരീഫില്‍ പ്രാര്‍ത്ഥന നടത്തി.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 53,952 സന്ദര്‍ശകര്‍ ബഹുഭാഷാ ആശയവിനിമയ സംവിധാനത്തിന്റെ സഹായം തേടി.
1,790 ടണ്‍ സംസം വെള്ളം വിതരണംചെയ്തു. 30,320 ലിറ്റര്‍ അണുനാശിനികള്‍ ശുചിത്വത്തിനും അണുനശീകരണ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുകയും ചെയ്തു. 202 ജല സാമ്പിളുകളുടെ പരിശോധനയ്ക്കും വിശകലനത്തിനും അയച്ചു.
നോമ്പുകാര്‍ക്ക് പിന്തുണ നല്‍കുന്നതിനായി 201,526 ഇഫ്താര്‍ ഭക്ഷണക്കിറ്റുകള്‍ പ്രവാചകന്റെ പള്ളിക്കുള്ളില്‍ വിതരണം ചെയ്തു.
കഴിഞ്ഞവര്‍ഷം ആകെ 2.8 ദശലക്ഷത്തിലധികം വിശ്വാസികള്‍ ആണ് പ്രവാചകന്റെ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയത്.
6.7 million worshippers prayed at the Prophet's Mosque in one week
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."