ജർമൻ ക്രിസ്മസ് മാർക്കറ്റ് ആക്രമണം: അപലപിച്ച് സഊദി അറേബ്യ, പ്രതി സഊദി വിമതൻ, നേരത്തെ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ ജർമനി നിരാകരിച്ചു
റിയാദ്: ജർമനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിലെ പ്രതി സഊദി വിമതൻ ആണെന്ന് സ്ഥിരീകരണം. നേരത്തെ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ ജർമനി നിരാകരിച്ചയാളാണെന്നും മനുഷ്യാവകാശം പറഞ്ഞ് ജര്‍മനി നിരാകരിക്കുകയായിരുന്നുവെന്നും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ ശക്തമായി അപലപിച്ച സഊദി അറേബ്യ, ജര്‍മന്‍ ജനതയോടും ഇരകളുടെ കുടുംബങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ജർമ്മനിയിലെ കുറ്റവാളി സഊദി സുരക്ഷാ സേന തിരയുന്ന സഊദി വിമതനായ "താലിബ് അബ്ദുൽ മുഹ്‌സിൻ ആണെന്ന് ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചു. 2006 ൽ സഊദി അറേബ്യയിൽ നിന്ന് രക്ഷപ്പെട്ട ഇദ്ദേഹം ഏകദേശം 18 വർഷമായി ജർമ്മനിയിൽ താമസിച്ചുവരികയാണ്. സഊദി അറേബ്യയിൽ കൗമാരക്കാരായ പെൺകുട്ടികളെ വശീകരിക്കുന്നത് ഉൾപ്പെടെ നിരവധി കേസുകളിൽ ഇദ്ദേഹം പ്രതിയാണ്. സഊദി അറേബ്യ നേരത്തെ ഇയാളെ കൈമാറാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മനുഷ്യാവകാശത്തിൻ്റെ പേർ പറഞ്ഞു ജർമ്മൻ അധികൃതർ ഇയാളെ കൈമാറാൻ വിസമ്മതിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ജർമ്മനിയിലെ ഭീകരാക്രമണ കുറ്റവാളി ഒരു നിരീശ്വരവാദിയാണെന്നും സ്രോതസ്സുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിൻ്റെ നാട് എന്ന് വിശേഷിപ്പിച്ചാണ് ജർമനിയിലേക്ക് ഇദ്ദേഹം എത്തിയതെന്നുമാണ് അധികൃതർ വിശദീകരിച്ചത്. ചെറുപ്പക്കാരായ പെൺകുട്ടികളെ ജർമനിയിൽ എത്തിച്ച ശേഷം അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും സ്വവർഗാനുരാഗികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
മനുഷ്യാവകാശത്തിന്റെ പേര് പറഞ്ഞ് താലിബ് അബ്ദുല്‍ മുഹ്‌സിനെ ജര്‍മനി സൗദി അറേബ്യക്ക് കൈമാറാതിരുന്നതിനെ ലോകത്തെ ഏറ്റവും വലിയ അതിസമ്പന്നനായ അമേരിക്കന്‍ വ്യവസായി ഇലോണ്‍ മസ്‌ക് രൂക്ഷമായി വിമര്‍ശിച്ചു. ജര്‍മനിയിലുണ്ടായത് ഭ്രാന്താണെന്നും അക്രമിയെ സഊദി അറേബ്യക്ക് കൈമാറാന്‍ വിസമ്മതിച്ചവര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നതായും ഇലോണ്‍ മസ്‌ക് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."