HOME
DETAILS

കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നത് കൃത്യമായ വിപണി ഇടപെടല്‍ മൂലം : മുഖ്യമന്ത്രി പിണറായി വിജയന്‍

  
December 21 2024 | 10:12 AM

Price hikes in Kerala can be contained due to proper market intervention Chief Minister Pinarayi Vijayan

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യമാണുള്ളതെന്നും ഈ വിലക്കയറ്റം കേരളത്തില്‍ ഒരു പരിധിവരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ കൃത്യമായ വിപണി ഇടപെടല്‍ മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിസംബര്‍ 21 മുതല്‍ 30 വരെ നടക്കുന്ന സപ്ലൈക്കോ ക്രിസ്മസ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാര്‍ ഇടപെടലില്‍ പ്രധാന ശക്തിയായി പ്രവര്‍ത്തിക്കുന്നത് സപ്ലൈകോയാണ്.

ഉത്സവകാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കാനിടയുണ്ട് എന്ന് കണ്ടതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ വിപണിയില്‍ നടത്തുന്നത്.

സംസ്ഥാന വ്യാപകമായിയുള്ള ഫലപ്രദമായ ഇടപെടലില്‍ സപ്ലൈകോയ്‌ക്കൊപ്പം കണ്‍സ്യൂമര്‍ ഫെഡുമുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളും ഉത്സവകാലങ്ങളില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ വിവിധ മേഖലകളിലെ ഇടപെടലാണ് വിലക്കയറ്റം വലിയ തോതില്‍ ഉയരാതെ തടുത്തു നിര്‍ത്തുന്നത്.

കേരളത്തില്‍ മാത്രമാണ് ഇത്ര വിപുലമായ വിപണി ഇടപെടല്‍ നടത്തുന്നതും വിലക്കയറ്റം ഫലപ്രദമായി തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നതും. ഇത് കൃത്യമായ കാഴ്ചപ്പാടുള്ളതുകൊണ്ടാണ്. സാധാരണക്കാരും പാവപ്പെട്ടവരും വിലക്കയറ്റം മൂലം പൊറുതിമുട്ടരുതെന്ന കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 കേരളം ഭക്ഷ്യോത്പാദന രംഗത്ത് നല്ല രീതിയില്‍ മുന്നേറുന്ന ഒരു കാലഘട്ടമാണിത്. നെല്ലിന്റെ കാര്യത്തില്‍ ഉത്പാദനക്ഷമത നല്ലതുപോലെ വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. നാളികേരത്തിന്റെയും ഉത്പാദനക്ഷമത വര്‍ധിക്കുകയാണ്. കാര്‍ഷികോല്‍പ്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന നടപടികളും സ്വീകരിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 ക്രിസ്മസ് പ്രമാണിച്ച് നിലവിലുള്ള സബ്‌സിഡി ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് പുറമേ മറ്റുല്‍പ്പന്നങ്ങള്‍ക്ക് പലവിധത്തിലുള്ള ഓഫറുകളും വിലക്കുറവും നല്‍കി ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കഴയുന്ന തരത്തിലാണ് ഇത്തവണ ക്രിസ്മസ് ഫെയര്‍ സംഘടിപ്പിക്കുന്നതെന്നു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

കേരളത്തില്‍ ഒട്ടാകെ ജില്ലാ ആസ്ഥാനങ്ങളില്‍ ഫെയറുകള്‍ ആരംഭിച്ചിട്ടുണ്ട്. ഔട്ട്ലെറ്റുകളില്‍ എല്ലാ ഉത്പന്നങ്ങളും എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

 കേരളത്തിലെ ആറ് ലക്ഷത്തോളമുള്ള എ.എ.വൈ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പഞ്ചസാര സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും. പുതുവര്‍ഷം പ്രമാണിച്ച് 45 രൂപയിലധികംവരുന്ന ഒരു കിലോ പഞ്ചസാര കാര്‍ഡുടമകള്‍ക്ക് ഇരുപത്തിയേഴ് രൂപയ്ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് മന്ത്രി പറഞ്ഞു.

ഡിസംബര്‍ 30 വരെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ക്രിസ്മസ് ഫെയര്‍ നടക്കും. ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് 4 മണി വരെ ഫ്‌ലാഷ് സെയില്‍ സംഘടിപ്പിക്കും. സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ക്ക് നിലവില്‍ നല്‍കുന്ന വിലക്കുറവിനു പുറമേ അധിക വിലക്കുറവ് ഈ സമയത്ത് ലഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാമ്പ്യൻസ് ട്രോഫിയിലെ ടോപ് സ്‌കോറർമാർ ആ രണ്ട് താരങ്ങളായിരിക്കും: ടിം സൗത്തി

Cricket
  •  2 days ago
No Image

ഗതാഗതക്കുരുക്കിന് പരിഹാരമാകും; ബെം​ഗളൂരുവിൽ ഫ്ളയിങ് ടാക്‌സി സർവിസ് വരുന്നു

National
  •  2 days ago
No Image

കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  2 days ago
No Image

ക്രിക്കറ്റിലെ എന്റെ വിജയത്തിന് കാരണം അദ്ദേഹമാണ്: അഭിഷേക് ശർമ്മ

Cricket
  •  2 days ago
No Image

ആധാർ കാർഡ് എങ്ങനെ സുരക്ഷിതമാക്കാം; അറിയേണ്ടതെല്ലാം

National
  •  2 days ago
No Image

ചാമ്പ്യന്‍സ് ട്രോഫി 2025; ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്പ്പന ഇന്നു മുതല്‍; ടിക്കറ്റിന് 125 ദിര്‍ഹം മുതല്‍

uae
  •  2 days ago
No Image

മെസി, റൊണാൾഡോ, എംബാപ്പെ എല്ലാവരെയും കടത്തിവെട്ടി; ചരിത്രമെഴുതി സൂപ്പർതാരം

Football
  •  2 days ago
No Image

മേക്ക് ഇന്‍ ഇന്ത്യ ആരംഭിച്ച ശേഷം ഉല്പാദനം കുറഞ്ഞു; ലോക്‌സഭയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

'ഒരുപ്പയുടെ വാത്സല്യവും പോരാളിയുടെ ശൂരതയും ചേര്‍ന്ന മനുഷ്യന്‍, ഞങ്ങളുടെ റൂഹ്' ദൈഫിന്റെ കുടുംബം ദൈഫിനെ ഓര്‍ക്കുന്നു 

International
  •  2 days ago
No Image

പൊതുമാപ്പ് അവസാനിച്ചതിനു ശേഷം 6,000 വിസ നിയമലംഘകരെ അറസ്റ്റു ചെയ്ത് യുഎഇ

uae
  •  2 days ago