മുണ്ടക്കൈ പുനരധിവാസം; ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിയുടെ ആദ്യ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ടൗണ്‍ഷിപ്പിന്റെ ഗുണഭാക്തോക്കളില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെ പേരുവിവരങ്ങളാണ് പുറത്തുവിട്ടത്. ആദ്യ പട്ടികയില്‍ 388 കുടുംബങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആക്ഷേപങ്ങളുള്ളവര്‍ക്ക് 15 ദിവസത്തിനുള്ളില്‍ പരാതി നല്‍കാം.
ഒരു മാസത്തിനുള്ളില്‍ അന്തിര പട്ടിക പ്രസിദ്ധീകരിക്കും. വീട് നഷ്ടപ്പെട്ടവരും, ആള്‍നാശം സംഭവിച്ചവരുമാണ് ആദ്യഘട്ട പട്ടികയിലുള്ളത്. പട്ടിക സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ മേപ്പാടി പഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത് ഭരണസമിതി പ്രത്യേക യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
മാനന്തവാടി സബ് കലക്ടര്‍ക്കാണ് പട്ടിക തയ്യാറാക്കല്‍ ചുമതല നല്‍കിയിരുന്നത്.
Draft list of distribution beneficiaries published in mundakkai landslide
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."