HOME
DETAILS

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

  
Web Desk
December 15 2024 | 11:12 AM

Mundakai landslide central position is brutal Chief Minister

'കാഞ്ഞങ്ങാട്: മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് ക്രൂരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സംസ്ഥാനത്തോടും ചെയ്യാന്‍ പാടില്ലാത്ത ക്രൂരമായ നിലപാടാണ് കേന്ദ്രം കേരളത്തോട് ചെയ്യുന്നത്. കേരളവും രാജ്യത്തിന്റെ ഭാഗമാണ്, നീതി നിഷേധിക്കാന്‍ പാടില്ല. സംസ്ഥാനത്ത് നേരത്തെയുണ്ടായ ദുരന്തത്തിലും കേന്ദ്രം സഹായം നല്‍കിയിട്ടില്ല. കേന്ദ്ര നീക്കത്തിനെതിരെ കൂട്ടായ പ്രതിരോധം വേണമെന്നും മുഖ്യന്ത്രി പറഞ്ഞു. 

2019ലെ പ്രളയം മുതല്‍ മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം വരെ കേരളത്തെ ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രം കൈകൊണ്ടത്. മുണ്ടക്കൈ ദുരന്തം നടന്നിട്ട് നാലര മാസം കഴിഞ്ഞെങ്കിലും ഇതുവരെ യാതൊരു സാമ്പത്തിക സഹായവും നല്‍കിയിട്ടില്ല. അതിനിടയിലാണ് രക്ഷാപ്രവര്‍ത്തനത്തിന് ചിലവായ തുക തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. 2019ലെ പ്രളയം മുതല്‍ മുണ്ടക്കെ ചൂരല്‍മല ദുരന്തം വരെ രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ലിഫ്റ്റ് ചെയ്ത വകയില്‍ 132 കോടി 62 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദേശം. ഈ തുക അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

സഹായം ആവശ്യപ്പെട്ട് പ്രതിപക്ഷ-ഭരണ പക്ഷ എംപിമാര്‍ നിവേദനം നല്‍കിയിട്ടും തുകയൊന്നും അനുവദിച്ചിട്ടില്ല. നേരത്തെ പ്രളയകാലത്ത് അനുവദിച്ച അരിയുള്‍പ്പെടെയുള്ള സഹായങ്ങള്‍ക്കും എന്‍.ഡി.എ സര്‍ക്കാര്‍ കൂലി ചോദിച്ചിരുന്നു.

Mundakai landslide central position is brutal Chief Minister 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  5 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  6 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  6 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  7 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  8 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  9 hours ago