HOME
DETAILS

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

  
Web Desk
December 12 2024 | 09:12 AM

High alert issued in central and southern Kerala red alert in 3 districts orange alert in 5 district-new

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ്  റെഡ് അലര്‍ട്ട്. മധ്യ, തെക്കന്‍ കേരളത്തില്‍ കേന്ദ്ര കാലാവസ്ഥാ വിഭാഗം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. 

അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് ഇത് നീങ്ങി ശക്തി കുറയാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസവും  മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിശക്തമായ മഴയ്ക്കും നാളെ (ഡിസംബര്‍ 12,13  തീയതികളില്‍) ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം'; പി.വി അന്‍വറിന് വക്കീല്‍ നോട്ടിസയച്ച് പി ശശി

Kerala
  •  a day ago
No Image

പത്തനംതിട്ട പീഡനക്കേസ്; പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി, അറസ്റ്റിലായവരുടെ എണ്ണം 44 ആയി

Kerala
  •  a day ago
No Image

അൽ നസറിനൊപ്പമുള്ള റൊണാൾഡോയുടെ ഭാവിയെന്ത്? വമ്പൻ കരാർ അണിയറയിൽ ഒരുങ്ങുന്നു

Football
  •  a day ago
No Image

വീട്ടിലെ സി.സി.ടി.വി തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു; കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയില്‍

Kerala
  •  a day ago
No Image

സമാധി പൊളിക്കാന്‍ അനുവദിക്കില്ല; അന്തിമതീരുമാനം ഹിന്ദു ഐക്യവേദിയുടേതെന്ന് ഗോപന്‍സ്വാമിയുടെ മകന്‍

Kerala
  •  a day ago
No Image

കാലങ്ങൾക്ക് ശേഷം വീണ്ടും രഞ്ജി ട്രോഫിയിലേക്ക്; സൂപ്പർതാരം പഞ്ചാബിനായി കളത്തിലിറങ്ങും

Cricket
  •  a day ago
No Image

'ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തില്‍': വിവാദ പ്രസ്താവനയുമായി മോഹന്‍ ഭാഗവത്

National
  •  a day ago
No Image

വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചതായി കണക്കാക്കി സഹായധനം നല്‍കും; സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a day ago
No Image

ബട്ലർ കളംനിറഞ്ഞാടിയാൽ വിരാട് വീഴും; ഒന്നാമതെത്താൻ ഇംഗ്ലണ്ട് നായകൻ

Cricket
  •  a day ago
No Image

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് നാളെ 150ന്റെ നിറവ്

Kerala
  •  a day ago