HOME
DETAILS
MAL
ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
December 10 2024 | 12:12 PM
തൃശൂര്‍: ഗുരുവായൂര്‍ ഉൾപ്പെടുന്ന ചാവക്കാട് താലൂക്കിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍. ഗുരുവായൂര്‍ ഏകാദശിയോട് അനുബന്ധിച്ചാണ് നാളെ (11-12-24) ജില്ലാ കളക്ടര്‍ പ്രദേശിക അവധി പ്രഖ്യാപിച്ചത്.
ചാവക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചത്. കളക്ടര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. അതേസമയം മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ നിയമന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല.
In view of the Guruvayur Ekadashi celebrations, all government offices and educational institutions in Chavakkad taluk will remain closed tomorrow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."