ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി
ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് പെയ്ത തീവ്രമഴയില്‍ വ്യാപക നാശനഷ്ടം. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരജില്ലകളില്‍ മഴയ്ക്ക് ശമനമുണ്ടായെങ്കിലും കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ ഇന്നലെയും മഴ കനത്തു.
തമിഴ്‌നാട്ടില്‍ വില്ലുപുരം, കടലൂല്‍, കല്ലക്കുറിച്ചി ജില്ലകളില്‍ ഇന്നലെ ഒറ്റപ്പെട്ട മഴയുണ്ടായി. ഈ ജില്ലകളില്‍ വെള്ളക്കെട്ടിന് അല്‍പം ശമനമുണ്ടായതായി ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.
വില്ലുപുരം, കടലൂര്‍, കല്ലക്കുറിച്ചി ജില്ലകളിലെ ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി.
വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മന്ത്രി കെ. പൊന്‍മുടിക്കും സംഘത്തിനും നേരെ പ്രദേശവാസികളുടെ ചെളിയേറ്. വെള്ളപ്പൊക്ക ദുരിതം നേരിട്ട സമയത്ത് അധികൃതര്‍ തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ മന്ത്രിക്കും സംഘത്തിനുമെതിരെ ചെളിവാരിയെറിഞ്ഞത്. ദേശീയ പാത ഉപരോധിച്ച പ്രതിഷേധക്കാര്‍ക്കിടയിലേക്ക് മന്ത്രിയും സംഘവും സഞ്ചരിച്ച വാഹനവ്യൂഹം എത്തിയപ്പോഴാണ് സംഭവം. മന്ത്രി കാറില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ചതോടെയാണ് നാട്ടുകാര്‍ ക്ഷോഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."