HOME
DETAILS

'ബർഗർ കിങ്' വിവാദം; 30 വർഷമായി പ്രവർത്തിക്കുന്ന റസ്റ്റോറന്റിന്റെ പേരിന് താൽക്കാലിക വിലക്കേർപ്പെടുത്തി കോടതി

  
December 02 2024 | 13:12 PM

Burger King controversy The court temporarily banned the name of the restaurant that has been operating for 30 years

മുംബൈ: പൂനെയിലെ റസ്റ്റോറന്റിനെതിരെ അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ 'ബർഗർ കിങ്' നടത്തുന്ന ട്രേഡ് മാർക്ക് ദുരുപയോ​ഗ കേസിൽ ഇടക്കാല വിധി. ബ‍ർഗർ കിങ് എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്ന് പൂനെയിലെ റസ്റ്റോറന്റിനെ താത്കാലികമായി വിലക്കുന്ന വിധിയാണ് ബോംബൈ ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ചത്. കേസിൽ വാദം കേട്ട് തീർപ്പാക്കും വരെ താത്കാലിക വിലക്ക് തുടരുന്നതാണ്.

ബർഗർ കിങ് എന്ന പേരിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിനെതിരെ കമ്പനി നേരത്തെ പൂനെയിലെ കോടതിയെ സമീപിച്ചിരുന്നെങ്കിലും 1992 മുതൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റാണ് ഇതെന്നും അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ബർഗർ കിങ് അക്കാലത്ത് ഇന്ത്യയിൽ ഫ്രാഞ്ചൈസികൾ തുറന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. ഇതിനെതിരെ ബർഗർ കിങ് ബോംബൈ ഹൈക്കോടതിയെ സമീപിച്ചാണ് ഇപ്പോൾ ഇടക്കാല വിധി നേടിയിരിക്കുന്നത്. 

അന്നാൽ ഈ കേസിൽ തീർപ്പാകുന്നത് വരെയുള്ള ഇടക്കാല വിധി മാത്രമാണിതെന്നും എല്ലാ തെളിവുകളും വിശദമായി പരിശോധിക്കുകയും വിശദമായി വാദം കേൾക്കുകയും ചെയ്യേണ്ടതുണ്ടെന്നും ജസ്റ്റിസ് എ.എസ് ചന്ദ്രുകർ, രാജേഷ് പാട്ടിൽ എന്നിവരടങ്ങിയ ഡിവിഷൻ ബെ‌ഞ്ച് പറഞ്ഞു. അത് പൂർത്തിയാവുന്നത് വരെ ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നും കോടതി അറിയിച്ചു. കഴി‌ഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകളുടെയും നികുതി അടച്ചതിന്റെയും രേഖകൾ സൂക്ഷിക്കണമെന്നും കോടതി രണ്ട് കമ്പനികളോടും ആവിശ്യപ്പെട്ടു. അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ 'ബർഗർ കിങിന്'  നിലവിൽ ഇന്ത്യയിൽ നാനൂറോളം റസ്റ്റോറന്റുകളാണുള്ളത്. ഇവയിൽ ആറെണ്ണം പൂനെയിലുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  a day ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  a day ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  a day ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  a day ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  a day ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  a day ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  a day ago
No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  a day ago
No Image

ആലപ്പുഴ അപകടം: പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരം

Kerala
  •  a day ago
No Image

വൈദ്യുതി ചാർജ് കൂടും; നിരക്ക് പ്രഖ്യാപനം ഈ ആഴ്ച - ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യം

Kerala
  •  a day ago