HOME
DETAILS

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

  
Web Desk
November 29 2024 | 17:11 PM

A new twist in the theft in Ottapalam Trangali 63 Pawan of gold which was thought to be stolen was found at home

പാലക്കാട് : ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്. മാന്നനൂർ ത്രാങ്ങാലി സ്വദേശി ബാലകൃഷ്ണൻ്റെ വീട്ടിൽ നിന്നും മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി. വീട്ടിലെ ബെഡ് റൂമിലെ ഇരുമ്പ് അലമാരയിൽ ഭദ്രമായി സൂക്ഷിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. അലമാരയിലെ പ്രത്യേക അറയിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. ചെന്നൈയിലുള്ള ബാലകൃഷ്ണൻ്റെ ഭാര്യയെ വിളിച്ചു സംസാരിച്ചതിന് പിന്നാലെയാണ് സ്വർണം കണ്ടെത്തിയത്. അതേസമയം ഒരു ലക്ഷം രൂപയും വില പിടിപ്പുള്ള വാച്ചും നഷ്ടപ്പെട്ടിട്ടുണ്ട്.

ത്രാങ്ങാലിയിൽ വീട് കുത്തിത്തുറന്ന് 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നുവെന്നായിരുന്നു പരാതി. ബാലകൃഷ്ണനും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്ത്, വീടിൻ്റെ മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്നാണ് താഴെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നതെന്നായിരുന്നു പരാതി. ഒറ്റപ്പാലം പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സ്വർണ്ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായത്.

A new twist in the theft in Ottapalam Trangali; 63 Pawan of gold, which was thought to be stolen, was found at home

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാത്രിസേവനം മറ്റ് ആശുപത്രികളിലേത് പോലെയാക്കണം'; കളമശേരി മെഡിക്കൽ കോളേജിലെ നഴ്സുമാർ സമരത്തിലേക്ക്

latest
  •  a day ago
No Image

കറന്റ് അഫയേഴ്സ്-04-01-2024

PSC/UPSC
  •  a day ago
No Image

പുതുവർഷത്തിൽ ഉജ്ജ്വല തുടക്കത്തോടെ സിറ്റി; ഇത്തിഹാദിൽ വെസ്റ്റ്ഹാമിനെ വീഴ്ത്തി 

latest
  •  a day ago
No Image

അമേരിക്കൻ പരമോന്നത സിവിലിയൻ ബഹുമതി നേട്ടത്തിൽ ലയണൽ മെസിയും

Football
  •  a day ago
No Image

സീലൈനിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് വിസിറ്റ് ഖത്തർ; ജനുവരി 27 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  a day ago
No Image

വടക്കൻ പറവൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  a day ago
No Image

അച്ഛനും മകനും തമ്മിലുള്ള അടി പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ആറ്റിങ്ങൽ പൊലീസ് മർദ്ദിച്ചതായി പരാതി

Kerala
  •  a day ago
No Image

ടെക്കി അതുൽ സുഭാഷ് ആത്മഹത്യ ചെയ്‌ത സംഭവം; ഭാര്യക്കും ബന്ധുക്കൾക്കും ജാമ്യം 

National
  •  a day ago
No Image

ആറ് ദിവസത്തെ തിരച്ചിലിനൊടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി; കണ്ടെത്തിയത് ​ഗോവയിൽ നിന്ന്

Kerala
  •  a day ago
No Image

മലപ്പുറത്ത് 2.1 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  a day ago