HOME
DETAILS

മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ച യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ

  
November 21 2024 | 14:11 PM

A young man who drank battery water mixed with alcohol met a tragic end Friend is in serious condition

തൊടുപുഴ: ഇടുക്കിയിൽ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ച യുവാവിന് ദാരുണാന്ത്യം. വണ്ടിപ്പെരിയാര്‍ കല്ലുവേലിപ്പറമ്പില്‍ ജോബിനാണ് (40) മരിച്ചത്. അദ്ദേഹത്തിനൊപ്പം മദ്യപിച്ച വണ്ടിപ്പെരിയാര്‍ സ്വദേശി പ്രഭു(40) ​ഗുരുതരാവസ്ഥയിൽ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.

കുമളിയിൽ വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ സംഭവമുണ്ടായത്. തിരുപ്പൂരില്‍ വെച്ച് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സുഹൃത്തിന്റെ മൃതശരീരവുമായി തമിഴ്നാട്ടിൽ നിന്ന് വരികയായിരുന്നു ജോബിനും പ്രഭുവും മറ്റ് മൂന്ന് സുഹൃത്തുക്കളും. വീട്ടിലേക്ക് വരുന്ന വഴി കുമളിയിൽ വാഹനം നിർത്തിയിരുന്നു. ഈസമയം ഇവരുടെ കൈവശമുണ്ടായിരുന്നു മദ്യം എടുക്കുകയും കുടിവെള്ളമാണെന്നു കരുതി ആംബുലന്‍സില്‍ സൂക്ഷിച്ചിരുന്ന ബാറ്ററിവെള്ളം ഉപയോ​ഗിച്ച് മദ്യം കഴിക്കുകയുമായിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോബിനെ രക്ഷിക്കാനായില്ല. പ്രഭുവിനെ പ്രഥമശുശ്രൂഷ നല്‍കി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫണ്ടില്ല, സ്ഥിരം ജീവനക്കാരുമില്ല ന്യൂനപക്ഷ വകുപ്പ് മുടന്തുന്നു

Kerala
  •  4 days ago
No Image

ജാഗ്രത, മരണപ്പാച്ചിൽ തടയാൻ മോട്ടോർവാഹന വകുപ്പ്  എൻഫോഴ്സ്മെൻ്റ് സ്ക്വാ​ഡ്  ​ഒ​രു സ്ഥ​ല​ത്ത് നാ​ലു​മ​ണി​ക്കൂ​ർ പ​രി​ശോ​ധ​ന നടത്തും

Kerala
  •  4 days ago
No Image

ഉറങ്ങിക്കിടക്കുമ്പോൾ ബസ് ദേഹത്ത് കയറി; ശബരിമല തീർഥാടകന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

പാർലമെൻ്റ് വളപ്പിലെ സംഘർഷം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു

National
  •  4 days ago
No Image

ഫിഫ റാങ്കിങ്ങ്; ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന

Football
  •  4 days ago
No Image

കൊച്ചിയില്‍ ആറുവയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മയെന്ന് നിഗമനം

Kerala
  •  4 days ago
No Image

കൊച്ചിയിൽ മകൻ അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലിസ്

Kerala
  •  4 days ago
No Image

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഫാറൂഖ് കോളജ് മാനേജ്‌മെന്റ്

Kerala
  •  4 days ago
No Image

കൊച്ചുവേളി– മംഗളൂരു സ്പെഷൽ ട്രെയിൻ റദ്ദാക്കി

Kerala
  •  4 days ago
No Image

'കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷാ ഫലം ചോർന്നു'; ആരോപണവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്

Kerala
  •  5 days ago