മെട്രോ നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രത്തിനും ലോറിക്കും ഇടയില്‍പ്പെട്ടു; ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കൊച്ചി: കാക്കനാട് മെട്രോ നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രത്തിനും ലോറിക്കും ഇടയില്‍പ്പെട്ട് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആലുവ സ്വദേശിയായ ടിപ്പര്‍ ലോറി ഡ്രൈവര്‍ അഹമ്മദ് നൂര്‍ (28) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. കാക്കനാട് മേഖലയില്‍ മെട്രോ നിര്‍മാണം പുരോഗമിക്കുന്നതിനിടെ മണ്ണ് നീക്കം ചെയ്യാനായി എത്തിയ ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ലോറിയില്‍ ലോഡ് നിറഞ്ഞോ എന്ന് നോക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം തിരിഞ്ഞുവന്ന് ഡ്രൈവര്‍ ലോറിക്കും ജെസിബിക്കും ഇടയില്‍പ്പെടുകയായിരുന്നു.
ഡ്രൈവറെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
A devastating accident occurred during metro construction when a lorry collided with an earthmover, tragically claiming the life of the lorry driver.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."