ഫിഫ റാങ്കിങ്ങ്; ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന
സൂറിച്ച്: തുടർച്ചയായ രണ്ടാം തവണയും ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായി വർഷം അവസാനിപ്പിച്ച് അർജന്റീന. 1867.25 പോയൻ്റുകളുമായാണ് അർജൻ്റീന ഒന്നാം സ്ഥാനം ഉറപ്പിച്ചപ്പോൾ, 1859.78 പോയൻ്റുമായി ഫ്രാൻസ് രണ്ടാം സ്ഥാനത്തും, 1853.27 പോയന്റുമായി സ്പെയിൻ മൂന്നാമതും ഇംഗ്ലണ്ട് നാലാമതും നിൽക്കുന്നു.
ഏറെക്കാലം ഒന്നാം സ്ഥാനത്തായിരുന്ന ബ്രസീൽ നിലവിൽ അഞ്ചാംസ്ഥാനത്താണ്. പോർച്ചുഗൽ, നെതർലൻഡ്സ്, ബെൽജിയം, ഇറ്റലി, ജർമനി എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.
15-ാം സ്ഥാനത്തുള്ള ജപ്പാനാണ് ഏഷ്യയിൽ നിന്നും ഒന്നാമത്. ഇറാൻ 18-ാമതും ദക്ഷിണ കൊറിയ 23-ാം സ്ഥാനത്തും നിൽക്കുന്നു. 126-ാം സ്ഥാനത്താണ് ഇന്ത്യ. ഒരു വർഷമായി ഒരു മത്സരത്തിലും വിജയിച്ചില്ലെങ്കിലും ഇന്തൊനീഷ്യ രണ്ട് സ്ഥാനങ്ങൾ താഴെയിറങ്ങിയതോടെ ഇന്ത്യ ഒരുസ്ഥാനം മെച്ചപ്പെടുത്തി.
ആഫ്രിക്കയിൽ നിന്നും ഒന്നാമതുള്ളത് 14-ാം സ്ഥാനത്തുള്ള മൊറോക്കോയാണ്. സെനഗൽ 17-ാമതും ഈജിപ്ത് 33-ാമതും നിൽക്കുന്നു.
I couldn't find more details, but it seems Argentina is leading the FIFA rankings. For the latest updates, you can try searching online for more information.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."