ഉറങ്ങിക്കിടക്കുമ്പോൾ ബസ് ദേഹത്ത് കയറി; ശബരിമല തീർഥാടകന് ദാരുണാന്ത്യം
ശബരിമല: പിന്നിലേക്ക് എടുത്ത ബസ് ദേഹത്ത് കയറി ശബരിമല തീർഥാടകന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂർ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കൽ ഗോപിനാഥ് ആണ് മരിച്ചത്. 25വയസായിരുന്നു. ഉറങ്ങുകയായിരുന്ന ഗോപിനാഥിൻ്റെ ദേഹത്ത് ബസ് കയറുകയായിരുന്നു. വ്യാഴാഴ്‌ച രാത്രി ഒമ്പത് മണിയോടെ നിലയ്ക്കലിലെ പത്താം നമ്പർ പാർക്കിങ് ഏരിയയിലായിരുന്നു സംഭവം. തമിഴ്‌നാട്ടിൽ നിന്നും തീർഥാടകരുമായി എത്തിയ ബസ്സാണ് അപകടത്തിന് ഇടയാക്കിയത്.
ശബരിമല ദർശനത്തിന് ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിങ് ഏരിയയിലെ നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം നിലയ്ക്കൽ ഗവ. ആശുപത്രിയിലേക്ക് മാറ്റി.
A Sabarimala pilgrim met a tragic end when a bus crashed into his bedroom while he was sleeping, highlighting concerns over road safety and reckless driving.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."