HOME
DETAILS

ഫണ്ടില്ല, സ്ഥിരം ജീവനക്കാരുമില്ല ന്യൂനപക്ഷ വകുപ്പ് മുടന്തുന്നു

  
December 20 2024 | 03:12 AM

No funds no permanent staff the minority department is crippled

കോഴിക്കോട്: കരാർ ജീവനക്കാരും പ്രയോജനമില്ലാത്ത പദ്ധതികളും ഫണ്ട് വെട്ടിക്കുറക്കുന്നതും  കാരണം ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് റിപ്പോർട്ട്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ  റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സച്ചാർ, പാലൊളി കമ്മിറ്റി റിപ്പോർട്ടുകളെ തുടർന്ന് 2011 ജനുവരി ഒന്നിനാണ് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് നിലവിൽ വന്നത്. 
സെക്രട്ടേറിയറ്റിലെ ഓഫിസിന് പുറമെ 24 പരിശീലന കേന്ദ്രങ്ങളും 32 ഉപകേന്ദ്രങ്ങളുമുള്ള വകുപ്പിൽ ഐ.എ.എസ് റാങ്കിലുള്ള ഡയരക്ടർക്ക് പുറമെ അഞ്ചുപേരാണ് സ്ഥിരം ജീവനക്കാരായുള്ളത്. ബാക്കിയെല്ലാവരും കരാർ അടിസ്ഥാനത്തിലാണ് സേവനം ചെയ്യുന്നത്.

ഡയരക്ടരേറ്റിൽ പുതുതായി തസ്തികകൾ അനുവദിക്കണമെന്നും 24 പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികയ്ക്ക് കരാർ വ്യവസ്ഥ തുടരണോ എന്ന് സർക്കാർ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. പോളിടെക്‌നിക്ക് വിദ്യാർഥികൾക്ക് മുതൽ വിദേശപഠനം നടത്തുന്നവർക്ക്  വരെ നിരവധി സ്‌കോളർഷിപ്പുകൾ ഈ വകുപ്പിന് കീഴിലുണ്ടെങ്കിലും 2023ൽ ആകെ വിതരണം ചെയ്തത് 6.26 കോടി രൂപയാണ്. 2022ൽ 11.59 കോടി രൂപ വിതരണം ചെയ്തിരുന്നിടത്താണിത്. മുൻ വർഷത്തേതിന്റെ പകുതിയാണ് 2023ൽ വിതരണം ചെയ്തത്. 2024ൽ വീണ്ടും തുക വെട്ടിക്കുറച്ചിട്ടുണ്ട്. 

വിദ്യാഭ്യാസ,ഉദ്യോഗ മേഖലകളിൽ ന്യൂനപക്ഷങ്ങളുടെ പങ്കാളിത്തം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച പരിശീലന കേന്ദ്രങ്ങൾ ഫലവത്തല്ലെന്ന്  റിപ്പോർട്ടിൽ പറയുന്നു. പരിശീലന കേന്ദ്രങ്ങൾ വഴി  വളരെക്കുറച്ചു പേർക്കേ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിട്ടുള്ളൂ. പല പരിശീലന കേന്ദ്രങ്ങളും ഉദ്യോഗാർഥികളുടെ കുറവു മൂലം അടച്ചുപൂട്ടലിന്റെ വക്കത്താണ്. ഉദ്യോഗാർഥികൾക്ക് ഉപകാരപ്രദമാകാത്ത നിലയിൽ പല പദ്ധതികളും  നടപ്പാക്കുന്നതിന്റെ ഉദാഹരണമാണ് 2024-25 വർഷത്തെ യു.ജി.സി. കോച്ചിങ്. ജനുവരി ഒന്നിന് ആരംഭിക്കുന്ന പരീക്ഷക്കുള്ള കോച്ചിങ് കേന്ദ്രങ്ങൾ തീരുമാനിക്കുന്നത് ഡിസംമ്പർ 17നാണ്.

18 മുതൽ 25വരെ പരിശീലനത്തിന് അപേക്ഷിക്കാനുള്ള തീയതിയും. 12 ദിവസത്തെ 72 മണിക്കൂർ പരിശീലനമാണ് നടത്തേണ്ടത്.  അപേക്ഷകരെയും പരിശീലകരെയും ഈ ചുരുങ്ങിയ ദിവസത്തിനുള്ളിൽ കണ്ടെത്തി എങ്ങനെ പരിശീലനം നടത്തുമെന്ന ചോദ്യത്തിനും ഉത്തരമില്ല.  പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനം ഫിഷറീസ് വകുപ്പിന്റെ വിദ്യാകിരണം മാതൃകയിൽ പുനഃസംഘടിപ്പിക്കണമെന്ന് ഭരണപരിഷ്കാര വകുപ്പ് നിർദേശിക്കുന്നുണ്ട്. ആറു മാസത്തെ കോഴ്‌സുകളാണ് ഉദ്യോഗാർഥികൾക്ക് വേണ്ടി ഇപ്പോൾ  സംഘടിപ്പിക്കുന്നത്. ഇതിൽ ആവശ്യത്തിന് ഉദ്യോഗാർഥികളില്ല. ചേർന്ന് മൂന്ന് മാസം കഴിയുമ്പോഴേക്ക് ഒരു വിഭാഗം കൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ്.

പരിശീലനത്തെ അടിസ്ഥാന കോഴ്‌സ് ആക്കി ഇതിൽ നിന്ന് 10-20 ശതമാനം പേരെ തെരഞ്ഞെടുക്കുകയും സ്വകാര്യ പരിശീലന കേന്ദ്രങ്ങളിലയക്കുകയും ചെയ്യുകയെന്നാണ് നിർദേശം. ഇവിടുത്തെ ഫീസിൽ ഒരു ഭാഗം സ്റ്റൈപന്റായി നൽകാവുന്നതാണ്. ജില്ലാതല പരിശീലന കേന്ദ്രങ്ങളുടെ തലവൻമാരായ പ്രിൻസിപ്പൽമാർ ഇപ്പോൾ വകുപ്പിന്റെ ജില്ലാതല ഓഫിസർമാരായാണ് പ്രവർത്തിക്കുന്നത്. 
ഏറെ ഉത്തരവാദിത്വവും സാമ്പത്തിക വിനിമയ ചുമതലയുമുള്ള ഈ തസ്തിക സ്ഥിരം ആക്കുന്നത് പരിഗണിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്ലസ് ടു, പത്താംതരം കഴിഞ്ഞവർക്ക് മാർഗനിർദേശം നൽകുന്ന പാസ് വേർഡ് എന്ന പദ്ധതിയും ഇപ്പോൾ പാതിവഴിയിലാണ്. മൂന്നു ഘട്ടമുണ്ടായിരുന്ന പദ്ധതി ആദ്യ രണ്ടുഘട്ടത്തിൽ അവസാനിക്കുന്ന സ്ഥിതിയാണ് നിലവിൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എക്‌സ് മുസ്‌ലിംകള്‍' ക്കായി സ്വന്തം വെബ്‌സൈറ്റ്, വെറുപ്പും വിദ്വേഷവും നിറച്ച പോസ്റ്റുകള്‍; ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണം നടത്തിയ ഡോ.താലിബ് കടുത്ത ഇസ്‌ലാം വിമര്‍ശകന്‍  

International
  •  2 days ago
No Image

Modi Kuwait Visit Live | കുവൈത്തിലെ ലേബര്‍ ക്യാംപ് സന്ദര്‍ശിച്ച് മോദി

Kuwait
  •  2 days ago
No Image

ഫാം അസിസ്റ്റന്റ് തസ്തിക നികത്താതെ വെറ്ററിനറി സർവകലാശാല ; ഒഴിഞ്ഞുകിടക്കുന്നത് 59 തസ്തികകൾ 

Kerala
  •  2 days ago
No Image

എം.ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഗുരുതരമായി തുടരുന്നു

Kerala
  •  2 days ago
No Image

ജര്‍മന്‍ നഗരമായ മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് കമ്പോളത്തില്‍ കാറിടിച്ചു കയറ്റി ആക്രമണം: പരുക്കേറ്റവരില്‍ ഇന്ത്യക്കാരും 

Kerala
  •  2 days ago
No Image

സ്പാം കോളുകളുടെ എണ്ണത്തില്‍ വര്‍ധന: ഡി.എന്‍.ഡി ആപ്പിന്റെ വെര്‍ഷന്‍ പതിപ്പ്  ഉടന്‍

Kerala
  •  2 days ago
No Image

സി.പി.എം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; ക്രൂരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

ഹൂതികളെ അക്രമിക്കാനുള്ള നീക്കത്തിനിടെ സ്വന്തം വിമാനം തന്നെ വെടിവെച്ചിട്ട് അമേരിക്കന്‍ സൈന്യം; പൈലറ്റുമാര്‍ക്ക് പരുക്ക്

International
  •  3 days ago
No Image

മരണകാരണം തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരുക്കുകള്‍; അമ്മു സജീവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  3 days ago
No Image

തുടർച്ചയായ സംഘർഷം: കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് പിരിച്ചുവിട്ടേക്കും ;  ഗവർണർ റിപ്പോർട്ട് തേടി

Kerala
  •  3 days ago