പാതിരാ റെയ്ഡ്; ഹോട്ടലിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു
പാലക്കാട്: കോൺഗ്രസ് വനിതാ നേതാക്കളുൾപ്പെടെ താമസിക്കുന്ന പാലക്കാട് കെപിഎം ഹോട്ടലില്‍ രാത്രി നടത്തിയ റെയ്ഡിനെതിരെ ഹോട്ടലിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു.സൗത്ത് പൊലിസാണ് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തതിനാണ് കേസെടുത്തത്.
ഇന്നലെ രാത്രിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട് കെപിഎം ഹോട്ടല്‍ മുറികളിൽ പൊലിസ് പരിശോധന നടത്തിയത്. അനധികൃത പണം കൈവശംവെച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കോണ്‍ഗ്രസ് വനിതാ നേതാവായ ബിന്ദു കൃഷ്ണയുടെ മുറിയിലും പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയിലും പൊലിസ് റെയ്ഡ് നടത്തി. ഹോട്ടലിലെ മൂന്ന് നിലകളിലെ വിവിധ മുറികളില്‍ പൊലിസ് കയറി പരിശോധിച്ചു. എന്നാല്‍ വനിതാ പൊലിസ് ഇല്ലാതെയാണ് പൊലിസ് നേതാക്കളുടെ മുറിയില്‍ പരിശോധണ നടത്തിയതെന്നടക്കം കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ആരോപണത്തിൽ സിസിടിവി ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടു. ദൃശ്യത്തില്‍ കാണുന്ന നീല ട്രോളി ബാഗില്‍ കള്ളപ്പണമാണെന്നാണ് സിപിഎം ആരോപിക്കുന്നത്. നീല ട്രോളി ബാഗുമായി കെഎസ്‌യു നേതാവ് ഫെനി എത്തുന്നതടക്കം ദൃശ്യങ്ങളില്‍ വ്യക്തമാണ്. എംപിമാരായ ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനും ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ കെപിഎം ഹോട്ടലിലേക്ക് കയറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."