പുതിയ പേ പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ച് ഷാര്‍ജ
ഷാര്‍ജ: ഷാര്‍ജയില്‍ പുതിയ പെയ്ഡ് പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ചു. എമിറേറ്റിലെ ചില ഭാഗങ്ങളില്‍ പാര്‍ക്കിങ്ങിന് പണം ഈടാക്കുന്നത് അര്‍ധരാത്രി പന്ത്രണ്ട് മണിവരെ വരെ നീട്ടി. ആഴ്ചയില്‍ 7 ദിവസവും പാര്‍ക്കിങ്ങിന് പണം നല്‍കേണ്ടിയിരുന്ന ബ്ലൂ സോണ്‍ മേഖലകളിലാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്.
നവംബര്‍ ഒന്നു മുതല്‍ ഇത് നിലവില്‍ വരും. പാര്‍ക്കിങ് സ്ലോട്ടുകള്‍ക്ക് രാവിലെ എട്ട് മണി മുതല്‍ അര്‍ധരാത്രി വരെ പണം നല്‍കണം. വാരാന്ത്യ അവധി ദിവസങ്ങളിലും, പൊതു അവധി ദിവസങ്ങളിലും പാര്‍ക്കിങ് ഫീസ് ബാധകമായ മേഖലകളിലാണ് പേ പാര്‍ക്കിങ് സമയം നീട്ടിയിട്ടുള്ളത്. മുന്‍പ് ഇത് രാത്രി 10 മണി വരെ ആയിരുന്നു.
ആഴ്ചയില്‍ എല്ലാ ദിവസവും പൊതു അവധി ദിവസങ്ങളിലും 16 മണിക്കൂര്‍ പെയ്ഡ് പാര്‍ക്കിങ്ങുള്ള സോണുകള്‍ പ്രവര്‍ത്തിക്കും. തിരക്കേറിയ ഈ മേഖലകളില്‍ പാര്‍ക്കിങ് ലഭ്യത വര്‍ധിപ്പിക്കുന്നതിനായാണ് നടപടിയെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Sharjah's new paid parking schedule has been announced.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."