HOME
DETAILS

സൈബര്‍ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയില്‍ നിന്ന് നാലുകോടിയിലധികം രൂപ തട്ടിയെടുത്തു

ADVERTISEMENT
  
October 28 2024 | 18:10 PM

Cyber Threat Over 40 Lakh Stolen from Homemakers Account

കാക്കനാട്: സൈബര്‍ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയില്‍ നിന്ന് നാലുകോടിയിലധികം രൂപ തട്ടിയെടുത്തു. കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് സ്വദേശിനിയായ വീട്ടമ്മയുടെ പക്കല്‍നിന്നാണ് ഏഴ് തവണയായി 4,11,90,094 രൂപ തട്ടിയെടുത്തത്. ഡല്‍ഹി ഐ.സി.ഐ.സി.ഐ ബാങ്കില്‍ വീട്ടമ്മയുടെ പേരില്‍ ആരോ വ്യാജ അക്കൗണ്ട് തുടങ്ങിയെന്നും ആ അക്കൗണ്ട് ഉപയോഗിച്ച് നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനെപ്പറ്റി സന്ദീപ്കുമാര്‍ എന്നയാള്‍ ഡല്‍ഹി പൊലിസില്‍ കേസ് നല്‍കിയെന്നുമാണ് ഫോണ്‍ വഴി അറിയിപ്പ് ലഭിച്ചത്.

ഈ അക്കൗണ്ടിലൂടെയാണ് മനുഷ്യക്കടത്ത്, ലഹരിക്കടത്ത് എന്നിവ നടത്തിയ തുക കൈമാറിയതെന്നതി നാലാണ് കേസെന്നും തട്ടിപ്പുകാര്‍ വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. കൂടാതെ, ഇവരുടെ പേരിലുള്ള മറ്റ് അ ക്കൗണ്ടുകള്‍ പരിശോധിച്ച് വരുകയാണെന്നും ഇതെല്ലാം നിയമവിരുദ്ധമാണോയെന്ന് പൊലിസ് അന്വേഷണം നടത്തുകയാണെന്നും വിശ്വസിപ്പിച്ചു.

ഇതിന്റെ ഭാഗമായി വീട്ടമ്മയുടെ അക്കൗണ്ടുകളിലെ പണമെല്ലാം പൊലിസിന് കൈമാറണമെന്നും കേസ് തീരുന്ന മുറക്ക് പണം തിരിച്ചു നല്‍കാമെന്നും വാട്‌സ്ആപ്പിലൂടെ ആവശ്യപ്പെട്ടു, അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യുമെന്ന ഭീഷണി കൂടി ആയതോടെ വീട്ടമ്മ തന്റെ മൂന്ന് അക്കൗണ്ടുകളിലെ പണം പലതവണയായി ഓണ്‍ലൈനിലൂടെ അയച്ച് നല്‍കി. പണം കൈമാറിയ ശേഷം ഇക്കൂട്ടരെ വിളിച്ചിട്ട് പ്രതികരണമൊന്നും ഇല്ലാത്തതിനാല്‍ വീട്ടമ്മ തൃക്കാക്കര പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇത് തട്ടിപ്പായിരുന്നെന്ന് വീട്ടമ്മ മനസ്സിലാക്കുന്നത്. പരാതിയില്‍ കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A homemaker lost ₹40 lakh to cyber fraud. The thief posed as a bank representative, exploiting her trust. Authorities urge vigilance against online scams.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ പേ പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ച് ഷാര്‍ജ

uae
  •  11 hours ago
No Image

പി.പി ദിവ്യ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഹിസ്ബുല്ലക്ക് പുതിയ തലവൻ; നസ്‌റല്ലയുടെ പിന്‍ഗാമി നയിം ഖാസിം

International
  •  11 hours ago
No Image

യുഎന്‍ അഭയാര്‍ഥി ഏജന്‍സിയെ നിരോധിച്ച് ഇസ്‌റാഈല്‍

International
  •  11 hours ago
No Image

അക്രം അഫീഫ് ഏഷ്യയുടെ മികച്ച താരം

qatar
  •  11 hours ago
No Image

ദുബൈയിലെ കെട്ടിട വാടക വര്‍ദ്ധനവ് ഒന്നര വര്‍ഷത്തിന് ശേഷം കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

uae
  •  11 hours ago
No Image

സഊദിയില്‍ 500 പുരാവസ്തു കേന്ദ്രങ്ങള്‍കൂടി ഉള്‍പ്പെടുത്തി ദേശീയ പൈതൃക രജിസ്റ്റര്‍ വിപുലീകരിക്കുന്നു

Saudi-arabia
  •  12 hours ago
No Image

'ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്, ഒളിപ്പിച്ചത് സിപിഎം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  12 hours ago
No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  12 hours ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  13 hours ago