ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് പിന്‍വലിച്ച് കുവൈത്ത്
കുവൈത്ത്: ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് പിന്‍വലിച്ച് കുവൈത്ത്. ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവും ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ പബ്ലിക് അതോറിറ്റിയും സംയുക്തമായാണ് ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് പിന്‍വലിക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.
സാമൂഹിക, ആരോഗ്യ, സുരക്ഷ അപകടങ്ങള്‍ പരിഗണിച്ചാണ് ഐസ്‌ക്രീം കച്ചവടം മരവിപ്പിക്കാന്‍ തീരുമാനം എടുത്തത്. മുനിസിപ്പല്‍ വകുപ്പ് മന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍ മിഷാരിയുടെ ഓഫീസില്‍ വച്ച് കഴിഞ്ഞയാഴ്ച ഇതുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം. പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ചെയര്‍പേഴ്‌സണും ഡയറക്ടര്‍ ജനറലുമായ ഡോ. റീം അല്‍ഫുലൈജും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധിയും യോഗത്തില്‍ സംസാരിച്ചു.
Kuwait's municipal council has revoked licenses of ice cream vending vehicles citing food safety concerns and traffic congestion. Vendors must adhere to new regulations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."