മരുഭൂമിയില്‍ പരുക്കേറ്റ് ആട്ടിടയന്‍; പറന്നെത്തി സഊദി എയര്‍ ആംബുലന്‍സ്
ബുറൈദ: അല്‍ഖസീം മരുഭൂമിയില്‍ പരുക്കേറ്റ് ആട്ടിടയന്‍ കിടക്കുന്നുവെന്ന സന്ദേശമാണ് കഴിഞ്ഞ ദിവസം രാവിലെ സഊദിയിലെ റെഡ് ക്രസന്റിന് ലഭിച്ചത്. പിന്നീടെല്ലാം ശരവേഗത്തിലായിരുന്നു. എയര്‍ ആംബുലന്‍സ് എത്തി ഇടയന് ആവശ്യമായ പ്രാഥമിക ചികിത്സകള്‍ നല്‍കി. വൈകാതെ തന്നെ ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അല്‍മദ്ഹൂര്‍ മരുഭൂമിയില്‍ ജോലി ചെയ്യുന്ന ഇടയന് പരുക്കേറ്റതായി സഊദി പൗരനാണ് അല്‍ഖസീം റെഡ് ക്രസന്റ് ശാഖാ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. തുടര്‍ന്ന് മരുഭൂമിയില്‍ എയര്‍ ആംബുലന്‍സിന് ലാന്‍ഡ് ചെയ്യാനുള്ള സുരക്ഷിതവും അനുയോജ്യവുമായ സ്ഥലം കണ്ടെത്തി. ശേഷം ഉടന്‍ തന്നെ എയര്‍ ആംബുലന്‍സ് സംഭവ സ്ഥലത്തേക്ക് കുതിച്ചു.
സഊദിയുടെ മിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും വിദൂരദേശത്തുമെല്ലാം 24 മണിക്കൂറും എയര്‍ ആംബുലന്‍സിന്റെ സേവനം ലഭ്യമാണെന്ന് സൗദി റെഡ് ക്രസന്റ് അല്‍ഖസീം ശാഖാ മേധാവി ഖാലിദ് അല്‍ഖിദ്ര്‍ വ്യക്തമാക്കി. അതേസമയം 'അസ്അഫീ' ആപ്പ് വഴിയും 'തവക്കല്‍നാ ഖിദ്മാത്ത്' ആപ്പ് വഴിയും എമര്‍ജന്‍സി നമ്പറായ 997 ല്‍ ബന്ധപ്പെട്ടും എയര്‍ ആംബുലന്‍സിന്റെ സേവനം തേടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
A camel herder injured in the Saudi desert received timely medical assistance thanks to the Saudi Air Ambulance service. The rescue team swiftly evacuated the victim to a hospital for treatment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."