പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്
പാലക്കാട്: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് 16 പേരും, ചേലക്കരയില്‍ 9 പേരും, വയനാട്ടില്‍ 21 സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്.
പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, ബി.ജെ.പിയുടെ സി. കൃഷ്ണകുമാര്‍, എല്‍.ഡി.എഫിന്റെ പി. സരിന്‍ എന്നിവരാണ് മത്സരംഗത്തുള്ള പ്രമുഖര്‍. ഇതില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ രണ്ട് അപരന്‍മാരും പത്രിക നല്‍കിയിട്ടുണ്ട്. മാത്രമല്ല ഡമ്മി സ്ഥാനാര്‍ഥികളായി കെ ബിനുമോള്‍ (സിപിഎം), കെ പ്രമീള കുമാരി (ബിജെപി) എന്നിവരും പത്രിക സമര്‍പ്പിച്ചു. 16 സ്ഥാനാര്‍ഥികള്‍ക്കായി ആകെ 27 സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.
അതേസമയം ചേലക്കരയില്‍ 9 പേരാണ് മത്സര രംഗത്തുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, എല്‍.ഡി.എഫിന്റെ യു.ആര്‍ പ്രദീപ്, എന്‍.ഡി.എ സ്ഥാനാര്‍ഥിയായി കെ ബാലകൃഷ്ണന്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. ചേലക്കരയില്‍ അപരന്‍മാരില്ലെങ്കിലും രമ്യ ഹരിദാസിന്റെ പേരിനോട് സാമ്യമുള്ള ഹരിദാസ് എന്നൊരാള്‍ പത്രിക നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ പിവി അന്‍വറിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുധീര്‍ എന്‍.കെയും മത്സരിക്കുന്നുണ്ട്. ആകെ 15 സെറ്റ് പത്രികയാണ് ചേലക്കരയില്‍ സമര്‍പ്പിക്കപ്പെട്ടത്.
വയനാട്ടില്‍ ആകെ 21 സ്ഥാനാര്‍ഥികളാണ് മാറ്റുരക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായി പ്രിയങ്ക ഗാന്ധിയും, സി.പി.ഐക്കായി സത്യന്‍ മൊകേരിയും പര്‌സ്പരം ഏറ്റുമുട്ടും. നവ്യ ഹരിദാസാണ് ബി.ജെ.പി സ്ഥാനാര്‍ഥി.
എ സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ബാബു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), എസി സിനോജ് (കണ്‍ട്രി സിറ്റിസണ്‍ പാര്‍ട്ടി), കെ സദാനന്ദന്‍ (ബിജെപി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഇസ്മയില്‍ സബിഉള്ള, സന്തോഷ് ജോസഫ്, ആര്‍ രാജന്‍, അജിത്ത് കുമാര്‍ സി, ബുക്കരാജു ശ്രീനിവാസ രാജു, എ നൂര്‍മുഹമ്മദ്, ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ്(റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജാതിയ ജനസേവ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ രുഗ്മിണി, സോനു സിങ് യാദവ്, ഡോ കെ പത്മരാജന്‍, ഷെയ്ക്ക് ജലീല്‍, ജോമോന്‍ ജോസഫ് സാമ്പ്രിക്കല്‍ എപിജെ ജുമാന്‍ വിഎസ് എന്നിവരാണ് വയനാട്ടില്‍ പത്രിക സമര്‍പ്പിച്ചവര്‍.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബര്‍ 28ന് നടക്കും. ഒക്ടോബര്‍ 30ന് വൈകീട്ട് മൂന്നിനകം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.
Palakkad 16 Wayanad 21 Chelakkara 9 candidates Two other people are in the field against Rahul Mangkoothil
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."