ക്ലിഫ് ഹൗസിനും കന്റോണ്‍മെന്റ് ഹൗസിനും മുന്നില്‍ ഫ്‌ലക്‌സ് വെച്ചു; ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്
തിരുവനന്തപുരം: ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലിസ്. ക്ലിഫ് ഹൗസിനും കന്റോണ്‍മെന്റ് ഹൗസിനും മുന്നില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്ടാക്കും വിധത്തില്‍ ഫഌ്‌സ് വെച്ചതിനാണ് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവര്‍ പ്രതികളാണ്. യുവമോര്‍ച്ചാ സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ, യുവമോര്‍ച്ചാ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സജിത്ത് എന്നിവരുള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് പൊലിസ് സ്വമേധയാ കേസെടുത്തത്. ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സുരക്ഷാവീഴ്ച ആരോപിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
Kerala Police have filed rioting charges against BJP and Yuva Morcha activists for protesting outside Cliff House and Cantonment House, residences of key political leaders in the state. The protests turned violent, prompting police action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."