മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ്
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുകയും സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയും ചെയ്തതിന് നടന്‍ ബൈജു സന്തോഷിനെതിരെ കേസ്. തിരുവനന്തപുരം മ്യൂസിയം പൊലിസ് ആണ് കേസെടുത്തു. വെള്ളയമ്പലത്ത് ഞായറാഴ്ച രാത്രി 11.45ഓടെയാണ് സംഭവം.
ശാസ്തമംഗലം ഭാഗത്തുനിന്ന് കാറോടിച്ച് എത്തിയ ബൈജു, കവടിയാര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെയാണ് ഇടിച്ചിട്ടത്. റോഡ് പണി നടക്കുന്നതായുള്ള അറിയിപ്പ് ബോര്‍ഡ് കണ്ടയുടന്‍ കാര്‍ വെട്ടിച്ചപ്പോള്‍ അപകടമുണ്ടായെന്നാണ് സൂചന. നിയന്ത്രണംവിട്ട കാര്‍ സമീപത്തെ സിഗ്‌നല്‍ പോസ്റ്റില്‍ ഇടിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സംഭവ സ്ഥലത്തേക്ക് പൊലിസ് എത്തുകയായിരുന്നു. പരിക്കേറ്റയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈജുവിനൊപ്പം മകളും വാഹനത്തില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇരുവരെയും മ്യൂസിയം പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ത സാമ്പിളുകള്‍ എടുത്ത് പരിശോധിക്കാന്‍ ബൈജു തയാറായില്ല. ഡോക്ടറടെ പരിശോധനയില്‍ നടന്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയയതായും പൊലിസ് പറഞ്ഞു.
അമിത വേഗതയില്‍ കാര്‍ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാര്‍ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."