HOME
DETAILS

മീന്‍ പിടിക്കുന്നതിനിടെ ജെല്ലിഫിഷ് (കടല്‍ചൊറി) കണ്ണില്‍ തെറിച്ചു; ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

  
July 03 2024 | 05:07 AM

sea-urchin-fisherman-death

തിരുവനന്തപുരം: മീന്‍ പിടിക്കുന്നതിനിടയില്‍ ജെല്ലിഫിഷ് (കടല്‍ച്ചൊറി) കണ്ണില്‍ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അര്‍ത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്. ജൂണ്‍ 29 ന് രാവിലെ ഉള്‍ക്കടലില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് സംഭവം. 

വലയില്‍ കുടുങ്ങിയ ജെല്ലിഫിഷിനെ എടുത്തുമാറ്റുന്നതിനിടയില്‍ കണ്ണില്‍ തെറിക്കുകയായിരുന്നു. അലര്‍ജി ബാധിച്ച് കണ്ണില്‍ നീരു വന്നതോടെ പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടി. അസുഖം കൂടിയതോടെ ബന്ധുക്കള്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം.

ജെല്ലി ഫിഷ് കണ്ണിൽ ഇടിച്ചുണ്ടായ അസ്വസ്ഥതയാണ് മരണകാരണമായി ബന്ധുക്കൾ പറയുന്നുണ്ടെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാവൂവെന്ന് പൊലിസ് പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."