HOME
DETAILS

ആനമല അന്തര്‍ സംസ്ഥാന പാതയില്‍ വീണ്ടും ഒറ്റയാന്‍ കബാലി; ഗതാഗതം തടസ്സപ്പെടുത്തിയത് മൂന്ന് മണിക്കൂറോളം

  
July 03 2024 | 05:07 AM

wild-elephant-kabali-block-road-again-in-chalakudy-

ചാലക്കുടി:ആനമല അന്തര്‍ സംസ്ഥാന പാതയില്‍ വീണ്ടും ഒറ്റയാന്‍ കബാലി ഗതാഗതം തടസ്സപ്പെടുത്തി. ചൊവ്വ പകല്‍ മൂന്നര മണിക്കൂറോളമാണ് കാട്ടാന ഗതാഗതം സ്തംഭിപ്പിച്ചത്. രാവിലെ 6ന് അമ്പലപ്പാറ ഭാഗത്ത് റോഡിലിറങ്ങി നിലയുറപ്പിച്ച കബാലി 9.30ഓടെയാണ് കാട്ടിലേക്ക് കയറിപോയത്. എണ്ണപ്പന തോട്ടത്തില്‍ നിന്നും പന റോഡിലേക്ക് മറിച്ചിട്ടാണ് ആന ഗതാഗതം സ്തംഭിപ്പിച്ചത്.

ഈ സമയമത്രയും സഞ്ചാരികളും തോട്ടംതൊഴിലാളികളടക്കമുള്ള യാത്രക്കാരും പെരുവഴിയിലായി. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളും വഴിയില്‍ കുടുങ്ങി. മലക്കപ്പാറയില്‍ തടി കയറ്റിവന്ന ലോറിയാണ് കബാലി ആദ്യം തടഞ്ഞിട്ടത്. വാഹനം മുന്നോട്ടെടുക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും കബാലി ലോറിക്കരികിലേക്ക് പാഞ്ഞടുക്കുകയായിരുന്നി. 

സ്ഥിരം ശല്യക്കാരനായ കബാലിയെ മാസങ്ങള്‍ക്ക് മുമ്പ് കാടുകയറ്റിവിട്ടിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പ് വീണ്ടും മലക്കപ്പാറ മേഖലയിലേക്കെത്തി . വനംവകുപ്പിന്റെ ജീപ്പ് കുത്തിമറിക്കാന്‍ ശ്രമിച്ചതടക്കം നിരവധി തവണയാണ് വാഹനങ്ങള്‍ക്ക് നേരെ അക്രമിക്കാനൊരുങ്ങിയത്. കബാലിയുടെ ശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം ഉയരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."