HOME
DETAILS

ജോലിക്കിടെ പാമ്പു കടിച്ചു; ചികിത്സക്കെത്തിയത് പാമ്പിനെ സഞ്ചിയിലാക്കി

  
July 03 2024 | 05:07 AM

bitten by a snake while at work; The snake was bagged on arrival for treatment

ഊട്ടി: കടിച്ച പാമ്പ് ഏതാണെന്ന ഡോക്ടറുടെ ചോദ്യത്തിന് മറുപടിയായി പാമ്പിനെ കാണിച്ച് മധ്യവയസ്‌ക. കോത്തഗിരി പരവക്കാട് സ്വദേശിനി മല്ലിക (50)ആണ് തന്നെ കടിച്ച പാമ്പിനെ സഞ്ചിയിലാക്കി കോത്തിഗിരി താലൂക്ക് ആശുപത്രിയിലെത്തിയത്. കഴിഞ്ഞദിവസം തേയില പറിക്കുന്നതിനിടെയാണ് ഇവരുടെ കൈയില്‍ പാമ്പ് കടിച്ചത്. തുടര്‍ന്ന് കടിച്ച പാമ്പിനെ പിടികൂടി സഞ്ചിയിലാക്കി ആശുപത്രിയിലെത്തുകയായിരുന്നു. 

ഏതുതരം പാമ്പാണ് കടിച്ചതെന്ന ഡോക്ടറുടെ ചോദ്യത്തിന് പിന്നാലെ സഞ്ചിയിലെ പാമ്പിനെ കാണിക്കുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി. ഉടനെ ഇവര്‍ക്ക് ചികിത്സ ആരംഭിച്ച ഡോക്ടര്‍മാര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. 

തുടര്‍ന്ന് വനപാലര്‍ എത്തി പാമ്പിനെ ഉള്‍വനത്തില്‍ വിട്ടയച്ചു. പാമ്പുമായെത്തിയത് അല്‍പസമയം ആശുപത്രിയിലെത്തിയ മറ്റുള്ളവരെയും ആശങ്കയിലാക്കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."