HOME
DETAILS

പശുക്കടത്ത് ആരോപിച്ച് നാരങ്ങാ ലോറിക്ക് നേരെ ആക്രമണം അഴിച്ചു വിട്ട് ഗോരക്ഷകര്‍; രണ്ട് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം

  
Web Desk
July 03 2024 | 05:07 AM

2 men transporting lemons thrashed in Rajasthan over cow smuggling suspicion

ജയ്പൂര്‍: നാരങ്ങയുമായി പോവുകയായിരുന്ന ലോറിക്ക് നേരെ പശു ഭീകരരുടെ ആക്രമണം. ശനിയാഴ്ച വൈകീട്ടോടെ രാജസ്ഥാനിലെ ചുരു ജില്ലയില്‍ പശുക്കടത്ത് ആരോപിച്ചാണ് ആക്രമണമുണ്ടായത്. ഇരുപതോളം പേരടങ്ങുന്നതായിരുന്നു അക്രമി സംഘം. 

രാജസ്ഥാനിലെ ചുരു ജില്ലയില്‍ നിന്ന് പഞ്ചാബിലേക്ക് പോവുകയായിരുന്ന സോനു ബന്‍ഷിറാം(29), സുന്ദര്‍ സിംഗ് (35) എന്നിവരാണ് അതിക്രൂരമായ മര്‍ദ്ദനത്തിനിരയായത്. ഹൈവേയില്‍ മഴമൂലം ലോറി നിര്‍ത്തി വിശ്രമിക്കുന്നതിനിടെ 20ഓളം പേരെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് ഇരുവരും നല്‍കിയിരിക്കുന്ന മൊഴി.

ആള്‍ക്കൂട്ടം എത്തിയപ്പോള്‍ കൊള്ളയടിക്കാനാണെന്ന് വിചാരിച്ച് തങ്ങള്‍ ട്രക്കുമായി സ്ഥലത്ത് നിന്ന് പോയെന്ന് ഇരുവരും പറഞ്ഞു. എന്നാല്‍, സമീപത്തെ ടോള്‍ പ്ലാസയില്‍ വണ്ടിനിര്‍ത്തിയപ്പോള്‍ ആള്‍ക്കൂട്ടമെത്തി വീണ്ടും മര്‍ദിച്ചു. തുടര്‍ന്ന് ലോറി തുറന്ന് പരിശോധിച്ചപ്പോള്‍ വണ്ടിക്കുള്ളില്‍ നാരങ്ങയാണെന്ന് മനസിലായതോടെ ഇവര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും ലോറിയിലുള്ളവര്‍ മൊഴി നല്‍കി.
  
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. സമൂഹമാധ്യമങ്ങളില്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ വന്നതിന് ശേഷം മാത്രമാണ് പൊലിസ് സംഭവത്തില്‍ ഇടപ്പെട്ടത്. മര്‍ദനമേറ്റ രണ്ട് പേരും ഇപ്പോള്‍ ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."