HOME
DETAILS

ചായ കുടിക്കുന്നതിനിടെ തര്‍ക്കം; ആലുവയിലെ ഹോട്ടലില്‍ 70കാരനെ കുത്തിക്കൊന്നു

  
Web Desk
July 03 2024 | 04:07 AM

Argument while drinking tea; A 70-year-old man was stabbed to death in an Aluva hotel

എറണാകുളം: ചായ കുടിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ ആലുവയില്‍ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂര്‍ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. കത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ഏഴിക്കര സ്വദേശി ശ്രീനിവാസന്‍ ആണ് കൊലപാതകം നടത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ടയാളും പ്രതിയും സുഹൃത്തുക്കളായിരുന്നു. ഇന്നലെ മദ്യപിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."