HOME
DETAILS

കോപ അമേരിക്ക: കൊളംബിയയോട് സമനില വഴങ്ങി ബ്രസീല്‍ ക്വാര്‍ട്ടറില്‍ 

  
Web Desk
July 03 2024 | 03:07 AM

 BRA 1-1 COL, Copa America 2024

സാന്റാ ക്ലാര: കോപ അമേരിക്ക ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍. കൊളംബിയയോട് സമനില (1-1) വഴങ്ങിയാണ് കാനറിപ്പട ക്വാര്‍ട്ടറില്‍ കടന്നത്. ഇതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ബ്രസീല്‍. കൊളംബിയയാണ് ഗ്രൂപ്പ് ജേതാക്കള്‍. ക്വാര്‍ട്ടറില്‍ കൊളംബിയ പനാമയെയും ബ്രസീല്‍ ഉറുഗ്വായെയും നേരിടും.
  
ബ്രസീലിന് വേണ്ടി റാഫീഞ്ഞോയാണ് ഗോള്‍ നേടിയത്.  12ാം മിനിറ്റിലെ ഗോള്‍ നേട്ടത്തിന് പക്ഷേ ആദ്യപകുതിയുടെ അധികസമയത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ (45+2) ഡാനിയല്‍ മുനോസിന്റെ ഗോളിലൂടെ കൊളംബിയ മറുപടി നല്‍കി. ഇതോടെ സമനില. രണ്ടാംപകുതിയില്‍ ഇരുടീമും മത്സരിച്ച് മുന്നേറിയെങ്കിലും ഗോള്‍ പിറന്നില്ല. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."