HOME
DETAILS

കാലിക്കറ്റില്‍ എം.കോം കൗണ്‍സലിങ്, എം.ജിയില്‍ സ്‌പോട്ട് അഡ്മിഷന്‍; ഇന്നത്തെ പ്രധാന വാഴ്‌സിറ്റി വാര്‍ത്തകള്‍ അറിയാം 

  
Web Desk
July 03 2024 | 02:07 AM

Know today's important university news

കാലിക്കറ് യൂനിവേഴ്‌സിറ്റി

എം.കോം കൗണ്‍സലിങ്

കൊമേഴ്‌സ് ആന്‍ഡ് മാനേജ്മന്റ് പഠനവകുപ്പില്‍ 2024  2025 അധ്യയന വര്‍ഷത്തെ എം.കോം. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ( www.uoc.ac.in/ ) സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഒന്ന് മുതല്‍ 45 വരെ റാങ്ക് ലഭിച്ച വിദ്യാര്‍ഥികള്‍ ജൂലൈ ആറിന് രാവിലെ 10.30ന് പഠനവകുപ്പ് കാര്യാലയത്തില്‍ നിര്‍ദിഷ്ട രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്.

ഒറ്റത്തവണ റഗുലര്‍/സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായ അഫിലിയേറ്റഡ് കോളജുകള്‍ / എസ്.ഡി.ഇ. ( CUCBCSS  UG  2014 മുതല്‍ 2016 വരെ പ്രവേശനം ) വിദ്യാര്‍ഥികള്‍ക്കായുള്ള രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.എസ്.ഡബ്ല്യൂ., ബി.ബി.എ., ബി.എം.എം.സി., ബി.കോം. വൊക്കേഷണല്‍, ബി.എ. അഫസല്‍  ഉല്‍  ഉലമ സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ എട്ടിന് തുടങ്ങും. കേന്ദ്രം: ടാഗോര്‍ നികേതന്‍, കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

ഹാള്‍ടിക്കറ്റ്

ജൂലൈ എട്ടിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ, ബി.എസ് സി. (എസ്.ഡി.ഇ.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2024 പരീക്ഷകള്‍ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എം.ജി

സ്‌പോട്ട് അഡ്മിഷന്‍
സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സില്‍ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സിന് സംവരണ വിഭാഗത്തില്‍ (എസ്.സി3, എസ്.ടി2) ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ അഞ്ചിന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. സര്‍വകലാശാല അംഗീകരിച്ച ബി.സി.എ അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ് മുഖ്യവിഷയമായുള്ള ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11ന് നേരിട്ട് എത്തണം. ഫോണ്‍0481 2733364.


സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ ദ്വിവത്സര എല്‍.എല്‍.എമ്മിന് എസ്.സി വിഭാഗത്തില്‍ രണ്ട് സീറ്റും, കുശവന്‍ (ഓ.ഇ.സി.എസ്.സി) വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി  ജൂലൈ നാലിനു രാവിലെ 10.30 ന് വകുപ്പ് ഓഫിസില്‍ നേരിട്ട് ഹാജരാകണം.

ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ്  നനോടെക്‌നോളജിയില്‍ എം.ടെക്ക് പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് പ്രോഗ്രാമില്‍ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍  ഉള്‍പ്പെടെ ഏതാനും  സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായവര്‍ ജൂലൈ അഞ്ചിന്  രാവിലെ 10.30ന് അസ്സല്‍ രേഖകളുമായി കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സിലെ റൂം നമ്പര്‍ 302ല്‍  എത്തണം. ഫോണ്‍8075696733, 9744278352

എം.എഡ് സീറ്റൊഴിവ്

സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ എം.എഡ് പ്രോഗ്രാമില്‍ എസ്.സി, എസ്.ടി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ ഒഴിവുണ്ട്. ബി.എഡ് (ജനറല്‍) വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാ ഫോറം പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം ജൂലൈ ഏഴു വരെ sps@mgu.ac.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കാം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്നതല്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.mgu.ac.in, www.sps.mgu.ac.in). ഫോണ്‍0481 2731042.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

മൂന്നാം വര്‍ഷ എം.എസ്.സി മെഡിക്കല്‍ അനാട്ടമി (2020അഡ്മിഷന്‍ റെഗുലര്‍, 2017-2019 അഡ്മിഷന്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ അദ്യ മെഴ്‌സി ചാന്‍സ്, 2015അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ്) പരിക്ഷകള്‍ ജൂലൈ 29 ന് അരംഭിക്കും. ജൂലൈ എട്ട് വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ ഒന്‍പതിന് ഫൈനോടു കൂടിയും ജൂലൈ പത്തിന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."