HOME
DETAILS

'സർവശക്തന് സ്തുതി, മകന്റെ വധശിക്ഷ റദ്ദാക്കിയ വാർത്തയോട് മാതാവിന്റെ പ്രതികരണം

  
July 03 2024 | 02:07 AM

The mother's reaction to the news of her son's death sentence being cancelled.


ഫറോക്ക് (കോഴിക്കോട്): 'അൽഹംദുലില്ലാഹ്, എന്റെ പൊന്നുമോനെ കാണണം, എത്രയും വേഗം അവനെ  നാട്ടിലെത്തിക്കണം' പതിനെട്ട് വർഷമായി സഊദി ജയിലിൽ കഴിയുന്ന മകന്റെ വധശിക്ഷ റദ്ദാക്കിയ വാർത്തയറിഞ്ഞ് ഫാത്തിമ ഉമ്മയുടെ കണ്ണീരിൽ കുതിർന്ന വാക്കുകളാണിത്. വർഷങ്ങൾ നീണ്ട പ്രാർഥനക്കും സങ്കടപ്പെയ്ത്തിനും അറുതി വന്നതിന്റെ സന്തോഷം കണ്ണുനീർ തുളളികളായി ഉതിർന്നുവീണപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും നിറഞ്ഞു. കോടമ്പുഴ മച്ചിലകത്ത് അബ്ദുൾ റഹീമിന്റെ മാതാവ് ഫാത്തിമ മകന്റെ വരവിനായുളള പ്രാർഥനയിലാണ്. പതിനെട്ടുസംവത്സരങ്ങളായുള്ള കാത്തിരിപ്പിലും.  


കേരളം ഏറ്റെടുത്ത ദൗത്യം  ലക്ഷ്യത്തിലെത്തിയ സന്തോഷമാണ്  നാട്ടുകാർക്കും. നാടിൻ്റെ ഒന്നടങ്കമുള്ള സഹായത്തോടെയാണ് വലിയ തുക സമാഹരിക്കനായതും റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യുന്നതിലേക്കെത്തിയതെന്നും സഹോദരൻ നസീർ പറഞ്ഞു. 
ഇതിനായി പ്രവർത്തിച്ചവരോടെല്ലാം നന്ദി പറയുന്നു. അവൻ എത്രയും വേഗം നാട്ടിലെത്തെട്ടെയെന്ന പ്രാർത്ഥനയാണുള്ളതെന്നും  നസീർ കൂട്ടിച്ചേർത്തു. റഹീമിന്റ വധശിക്ഷ റദ്ദ് ചെയ്തതിലൂടെ വലിയൊരു ദൗത്യമാണ് പരിസമാപ്തിയിലേക്കെത്തുന്നത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരുമാസത്തിനകം റഹീമിനു നാട്ടിലെത്താനുകമെന്ന പ്രതീക്ഷയിലാണ് നിയമസഹായ സമിതി. അതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് ചെയർമാൻ കെ.സുരേഷ്, പ്രവർത്തകരായ നാസർ കാരന്തൂർ, മജീദ് അമ്പലംകണ്ടി എന്നിവർ അറിയിച്ചു. 


ദിയധനം കഴിഞ്ഞമാസമാണ് (34 കോടി രൂപ) റിയാദ് ഗവർണറേറ്റിന് കൈമാറിയത്. വധശിക്ഷയിൽ നിന്നു പിന്മാറുന്നതിനുള്ള അനുരഞ്ജനക്കരാറിലും നേരത്തെ ഒപ്പുവച്ചിരുന്നു. ഈ പണം സ്വീകരിച്ച് മാപ്പ് നൽകാമെന്ന് കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെയാണ് വധശിക്ഷ റദ്ദാക്കാൻ റിയാദ് ക്രിമിനൽ കോടതി ഉത്തരവിട്ടത്.

The mother's reaction to the news of her son's death sentence being cancelled.

www.suprabhaatham.com/details/403497?link=Abdur-Rahim%27s-death-sentence-canceled-by-Saudi-court,-release-soon 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."