HOME
DETAILS

മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭൂരിപക്ഷം ന്യൂനപക്ഷമാകും

  
Web Desk
July 03 2024 | 02:07 AM

If not stopped immediately, majority will become minority: Allahabad HC while hearing a case on religious conversion


ലഖ്നൗ: മതപരിവർത്തനങ്ങൾ തടഞ്ഞില്ലെങ്കിൽ ഇന്ത്യയിലെ ഭൂരിപക്ഷ മതവിഭാഗക്കാർ ഭാവിയിൽ ന്യൂനപക്ഷക്കാരാകുമെന്ന വിവാദ നിരീക്ഷണം നടത്തി അലഹാബാദ് ഹൈക്കോടതി. 
മതപരിവർത്തനം ലക്ഷ്യമാക്കിയുള്ള മതപരിപാടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.


സ്വന്തം ഗ്രാമത്തിലെ ആളുകളെ പങ്കെടുപ്പിച്ച് ഡൽഹിയിൽ നടത്തിയ സാമൂഹിക ഐക്യദാർഢ്യ ചടങ്ങിൽ ക്രിസ്തുമത പരിവർത്തനം നടത്തിയെന്ന് ആരോപിച്ച് യു.പി പൊലിസ് അറസ്റ്റ് ചെയ്ത കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ തള്ളി ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ സിംഗിൾ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. 2021ലെ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് കൈലാഷിനെതിരേ പൊലിസ് കേസെടുത്തത്.


ഭരണഘടനയിലെ മതസ്വാതന്ത്രം ഉറപ്പാക്കുന്ന മൗലികാവകാശങ്ങളെ കുറിച്ച് പറയുന്ന 25ാം വകുപ്പ് എന്നാൽ മതപരിവർത്തനത്തിനുള്ള സ്വാതന്ത്ര്യമല്ല. മറിച്ച് മതം പ്രചരിപ്പിക്കാനും സ്വന്തം മനസ്സാക്ഷിയിൽ വിശ്വസിക്കാനും സ്വതന്ത്രമായി തൊഴിൽ ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ ക്രിസ്ത്യാനികൾ വ്യാപകമായി മതപരിവർത്തനം നടത്തിവരികയാണ്. ദലിതരും ആദിവാസികളും പാവപ്പെട്ടവരുമാണ് ഇവരുടെ ലക്ഷ്യമെന്നും ജഡ്ജി പറഞ്ഞു.

 

If not stopped immediately, majority will become minority: Allahabad HC while hearing a case on religious conversion



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."