HOME
DETAILS

എല്ലാ അഭയകേന്ദ്രങ്ങളും തകര്‍ത്ത് ഇസ്‌റാഈല്‍; ഖാന്‍ യൂനിസില്‍ നിന്നും പലായനം ചെയ്തവര്‍ക്കു നേരെ വ്യോമാക്രമണം, കുടുംബത്തിലെ 9 പേര്‍ ഉള്‍പെടെ 12 മരണം

  
Web Desk
July 03 2024 | 02:07 AM

12 killed in Israeli air raid on ‘safe zone’

ഗസ്സ: ഫലസ്തീനിലെ അഭയകേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇപ്പോള്‍ ഇസ്‌റാഈല്‍ നരനായാട്ട് തുടരുന്നത്. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കായി കഴിഞ്ഞ ഒമ്പത് മാസത്തോളമായി ഒടിക്കൊണ്ടിരിക്കുകയാണ് ഈ ജനത. അഭയം തേടിയെത്തുന്നിടങ്ങളിലെല്ലാം ബോംബുവര്‍ഷവുമായി ഇസ്‌റാഈലും. കഴിഞ്ഞ ദിവസം ഖാന്‍ യൂനിസിലാണ് ഇസ്‌റാഈല്‍ ആക്രമണം ആരംഭിച്ചിരിക്കുന്നത്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയില്‍ ആക്രമണം ശക്തമാണ്. ഗസ്സയിലെ രണ്ടാമത്തെ നഗരമായ ഖാന്‍ യുനിസില്‍ നിന്ന് ആയിരങ്ങളാണ് രാവും പകലുമായി പലായനം ചെയ്യുന്നത്. ഖാന്‍ യൂനിസില്‍ നിന്നാണ് കൂട്ടത്തോടെ ആളുകള്‍ പലായനം തുടങ്ങിയത്. ദിവസങ്ങളില്‍ നടന്നത്. പ്രദേശത്തു നിന്ന് നേരത്തെ ഇസ്‌റാഈല്‍ ടാങ്കുകള്‍ പിന്‍മാറിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യോമാക്രമണം തുടങ്ങിയത്. നേരത്തെ ഇവിടെയുള്ളവര്‍ പലയിടങ്ങളിലേക്കായി പലായനം ചെയ്തിരുന്നു.  ആക്രമണത്തില്‍ എട്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. രണ്ടു ഇസ്‌റാഈല്‍ സൈനികരും പ്രത്യാക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഗസ്സയില്‍ എവിടെയും സുരക്ഷിതമായ പ്രദേശമില്ലന്നിരിക്കെ എവിടേക്ക് പോകണമെന്നറിയാതെ പ്രയാസത്തിലാണ് ഖാന്‍ യൂനിസിലുള്ളവര്‍.

അതിനിടെ ഖാന്‍ യൂനിസില്‍ പലായനം ചെയ്തവര്‍ക്കു നേരേയും ഇസ്‌റാഈല്‍ ആക്രമണം അഴിച്ചു വിട്ടു. കുടംബത്തിലെ ഒമ്പത് അംഗങ്ങള്‍ ഉള്‍പെടെ 12 പേരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

ഖാന്‍ യൂനിസില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് സൈന്യം നിര്‍ദേശിച്ചിരുന്നു. 25,000 ത്തിലധികം പേര്‍ ഒഴിഞ്ഞുപോയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകളും കുട്ടികളും കാല്‍നടയായും ലഭ്യമായ വാഹനങ്ങളിലുമാണ് ഒഴിഞ്ഞുപോകുന്നത്. 

ഗുരുതരമായി പരുക്കേറ്റവരെ സ്‌ട്രെക്ചറുകളിലും വീല്‍ചെയറുകളിലും തള്ളിക്കൊണ്ടാണ് ഉറ്റവര്‍ രക്ഷാമാര്‍ഗം തേടുന്നത്. കണ്ണില്‍ച്ചോരയില്ലാതെ ഇസ്‌റാഈല്‍ ബോംബ് വര്‍ഷം തുടരുകയുമാണ്. നിരവധി പേരാണ് ആക്രമണത്തില്‍ പരുക്കേറ്റ് കിടപ്പിലായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."