HOME
DETAILS

മനാമ തീപിടിത്ത ദുരന്തം: സര്‍വം നഷ്ടമായവരെ ചേര്‍ത്തുപിടിച്ച് സംഘടനകള്‍

  
July 02 2024 | 15:07 PM

Manama fire disaster: Organizations hold together those who lost everything

മനാമ: മനാമ സൂഖില്‍ ഈയിടെയുണ്ടായ തീപിടിത്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ഇന്ത്യക്കാരെ ചേര്‍ത്തു പിടിക്കാന്‍ ബഹ്‌റൈനിലെ 65ഓളം സംഘടനകളുടെയും കൂട്ടായ്മകളുടെയും ഭാരവാഹികളും പ്രവര്‍ത്തകരും മനാമ കെ സിറ്റിയില്‍ സംഗമിച്ചു. 

തീപിടിത്ത ബാധിതരെ സഹായിക്കാന്‍ രാജ്യത്തെ നിയമത്തിനുള്ളില്‍ നിന്ന് ഇന്ത്യന്‍ എംബസിയുടെയും ബഹ്‌റൈന്‍ അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങളും ഷോപ്പുകളുടെ സ്‌പോണ്‍സര്‍മാരുമായി സഹകരിച്ച് നേടിയെടുക്കേണ്ട ആനുകൂല്യങ്ങളും സംഘടനാ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. 

അഗ്‌നിബാധ മൂലം വരുമാനം നിലച്ചു പോയവര്‍ക്ക് അത്യാവശ്യമായി വരുന്ന കാര്യങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ ചെയ്തു കൊടുക്കാന്‍ യോഗം തീരുമാനിച്ചു.മനാമ സൂഖിലെ തീപിടിത്ത ബാധിതരില്‍ അര്‍ഹരായവര്‍ക്ക് ആക്ഷന്‍ കമ്മിറ്റിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകളും നാട്ടിലേക്ക് പോകാനാഗ്രഹിച്ചവര്‍ക്ക് യാത്രാ കിറ്റുകളും ഇന്ത്യന്‍ എംബസി മുഖേന ഫ്‌ളൈറ്റ് ടിക്കറ്റുകളും ഇതിനകം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."