
ലഹരി ഉപയോഗം കണ്ടെത്താൻ സ്വകാര്യമേഖലയിൽ മൂന്നു മാസത്തിലൊരിക്കൽ പരിശോധന; പണികിട്ടുമെന്ന കാര്യത്തിൽ ഇനി സംശയം വേണ്ട

തിരുവനന്തപുരം: ജോലി വേണോ എങ്കിൽ ലഹരി വേണ്ട. മിന്നൽ പരിശോധനയിൽ പിടിവീണാൽ ജോലി പോകുന്നത് മാത്രമല്ല അഴിയെണ്ണേണ്ടിയും വരും. ഐ.ടി മേഖല ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളെ ലഹരിമുക്തമാക്കാൻ പൊലിസും സ്വകാര്യകമ്പനി ഉടമകളും ഒന്നിക്കുന്നു. ഐ.ടി മേഖലയിലാണ് പ്രധാനമായും ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലുള്ളതെന്ന വിലയിരുത്തലിനെ തുടർന്ന് ഐ.ടി പാർക്കുകളിൽ മിന്നൽ പരിശോധനകൾ നടത്താൻ വിദേശ, സ്വദേശ കമ്പനികൾ പൊലിസിന് അനുമതി നൽകി. ഐ.ടി കമ്പനികൾ ഉൾപ്പെടെ സ്വകാര്യമേഖലയിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരിൽ നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന് കരാർ എഴുതി വാങ്ങും. കരാർ ഒപ്പിടുന്നവർക്ക് മാത്രമേ ജോലിയുള്ളൂ.
സ്വകാര്യ മേഖലയെ ലഹരി മുക്തമാക്കാൻ പോളിസി ഫോർ പ്രിവെൻഷൻ ഓഫ് ഡ്രഗ് അബൂസ് (പോഡ) എന്ന പേരിൽ നിയമം കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. അടിയന്തരമായി ഓർഡിനൻസ് ഇറക്കി നിയമസഭാ സമ്മേളനത്തിൽ നിയമമാക്കും. ഇതിന്റെ കരട് പൂർത്തിയായിട്ടുണ്ട്. പൊലിസ് നടത്തുന്ന മിന്നൽ പരിശോധനയിൽ പിടിവീണാൽ ഉടൻ ആനുകൂല്യങ്ങളൊന്നും നൽകാതെ ജോലിയിൽ നിന്ന് പുറത്താക്കാനുള്ള അധികാരം സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന തരത്തിലാണ് പ്രധാന വ്യവസ്ഥ.
മൂന്നു മാസത്തിലൊരിക്കൽ ലഹരി ഉപയോഗിക്കുന്നോ എന്നറിയാൻ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരെ പരിശോധിക്കും. രക്തം, മുടി, മൂത്രം എന്നിവയിലൂടെയുള്ള പരിശോധനയിലൂടെ ലഹരി ഉപയോഗം കണ്ടെത്തും. പരിശോധനയ്ക്ക് തയാറായില്ലെങ്കിൽ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടിയുണ്ടാകും.
ഒരു തവണ രാസലഹരി ഉപയോഗിച്ചാൽ മൂന്നുമാസം കഴിഞ്ഞ് നടത്തുന്ന പരിശോധനയിൽ പോലും കണ്ടെത്താനാകും. ഐ.ടി പാർക്കുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും പ്രത്യേകം സ്‌മോക്കിങ് കേന്ദ്രങ്ങളുണ്ട്. ഇവിടെയും ക്യാന്റീനുകൾ, ടോയ്‌ലറ്റുകൾ എന്നിവിടങ്ങളിലും കാംപസിന്റെ വിവിധ ഇടങ്ങളിലും പ്രത്യേക നിരീക്ഷണം ഉണ്ടാകും.
ഐ.ടി പാർക്കുകളിൽ ലഹരി ഉപയേഗിക്കുന്നവരെന്നു സംശയിക്കുന്നവരെ പ്രത്യേകമായി നിരീക്ഷിക്കും. ഇവരുടെ താമസസ്ഥലങ്ങളിലും മിന്നൽ പരിശോധന ഉണ്ടാകും. രാസലഹരി ഉപയോഗിക്കുന്ന യുവാക്കളിൽ 70 ശതമാനവും മെച്ചപ്പെട്ട ശമ്പളമുള്ള സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെന്നാണ് പൊലിസ് കണ്ടെത്തൽ. ഇവരിലെ ലഹരി ഉപയോഗത്തിന് തടയിട്ടാൽ തന്നെ ലഹരിഭീഷണിക്ക് പകുതി പരിഹാരമാകുമെന്നും കരുതുന്നു.
അതിനായാണ് സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ചൂഷണം തടയാനുള്ള പോഷ് ആക്ട് മാതൃകയിൽ ലഹരി ഉപയോഗം തടയാനായി പ്രത്യേക നയം തയാറാക്കുന്നത്.
Testing in the private sector every three months to detect drug use; no longer in doubt that it will work
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'സുകാന്തിന് മറ്റു സ്ത്രീകളുമായി ബന്ധം'; മുന്‍കൂര്‍ ജാമ്യഹരജിയില്‍ പറഞ്ഞിരിക്കുന്നത് കള്ളമെന്ന് മേഘയുടെ പിതാവ്
Kerala
• 13 hours ago
ജബൽപൂർ ക്രൈസ്തവർക്കെതിരായ ആക്രമണം അപലപിച്ച് മുഖ്യമന്ത്രി; ‘ഇന്ത്യയുടെ പ്രതിച്ഛായ ഇടിയുമ്പോൾ കേന്ദ്രം നോക്കിനിൽക്കുന്നു’
Kerala
• 13 hours ago
2025ലെ ഫോബ്സ് ശതകോടീശ്വര പട്ടിക; ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലി
uae
• 14 hours ago
എറണാകുളത്ത് 15 കാരി 8 മാസം ഗർഭിണി; പ്രതി 55 കാരനായ അയൽവാസി അറസ്റ്റിൽ
Kerala
• 14 hours ago
ദുബൈയിലെ തിരക്കേറിയ ഇടങ്ങളിലെ പാര്‍ക്കിംഗ് ഫീസില്‍ മാറ്റം; പുതുക്കിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍
uae
• 14 hours ago
തൃശൂരിന് ഒരു തെറ്റ് പറ്റി, അത് കേരളം തിരുത്തും; ജോൺ ബ്രിട്ടാസ്
National
• 14 hours ago
ബന്ധുവിന്റെ ചികിത്സാര്‍ഥം വിദേശത്ത് ആയിരുന്നു; വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണം നല്‍കി പ്രിയങ്ക ഗാന്ധി
National
• 15 hours ago
ചെറിയ പെരുന്നാൾ അവധി; ദുബൈയിലെ പൊതു ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയത് 6.39 ദശലക്ഷം പേർ
uae
• 16 hours ago
ഹൈദരാബാദിൽ കാഞ്ച ഗച്ചിബൗളി വനനശീകരണം: സുപ്രീം കോടതി സ്റ്റേ പുറപ്പെടുവിച്ചു
National
• 16 hours ago
'വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിക്കും' ബില്‍ മുസ്‌ലിം വിരുദ്ധമെന്നും എം.കെ സ്റ്റാലിന്‍; കറുത്ത ബാഡ്ജണിഞ്ഞ് പ്രതിഷേധിച്ച് ഡി.എം.കെ എം.എല്‍.എമാര്‍
National
• 16 hours ago
കണ്‍സ്യൂമര്‍ ഫെഡിന്റെ വിഷു-ഈസ്റ്റര്‍ ചന്ത, 40% വരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍
Kerala
• 17 hours ago
വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍
National
• 18 hours ago
' ഭരണഘടനക്ക് മേലുള്ള ലജ്ജാകരമായ ആക്രമണം, സമൂഹത്തെ എന്നെന്നേക്കുമായി വിഭജിക്കാനുള്ള ബി.ജെ.പി തന്ത്രം' വഖഫ് ഭേദഗതി ബില്ലിനെതിരെ സോണിയ
National
• 18 hours ago
കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ഗായകൻ എം.ജി ശ്രീകുമാറിന് പിഴ
Kerala
• 19 hours ago
പൊന്ന് പൊള്ളുന്നു; വില ഇന്നും കൂടി, പുതിയ റെക്കോര്‍ഡ്
Business
• 20 hours ago
അണ്ടർവാട്ടർ ട്രെയിൻ വഴി മുംബൈയിൽ നിന്ന് രണ്ട് മണിക്കൂറിനുള്ളിൽ ദുബായിലെത്താൻ കഴിയും, പദ്ധതിയുമായി യു.എ.ഇ
International
• 21 hours ago
വഖഫ് നിയമ ഭേദഗതിബില്‍ ഇന്ന് രാജ്യസഭയില്‍
National
• 21 hours ago
പുരോഹിതര്‍ ഉള്‍പെടെയുള്ള ക്രൈസ്തവ തീര്‍ഥാടന സംഘത്തെ പൊലിസിന് മുന്നിലിട്ട് തല്ലിച്ചതച്ച് തീവ്ര ഹിന്ദുത്വ സംഘം
National
• 21 hours ago
യു.എന്‍ ക്ലിനിക്കിന് നേരേയും ആക്രമണം അഴിച്ചു വിട്ട് ഇസ്റാഈല്‍; ഗസ്സയില്‍ ബുധനാഴ്ച കൊല്ലപ്പെട്ടത് 80 ഫലസ്തീനികള്‍
International
• 19 hours ago
ട്രംപിന്റെ നികുതി യുദ്ധം: ഇന്ത്യയെയും ചൈനയെയും മാത്രമല്ല, ഗള്‍ഫ് രാഷ്ട്രങ്ങളെയും വെറുതെവിട്ടില്ല; ഓരോ രാജ്യത്തിന്റെയും നികുതി ഭാരം ഇങ്ങനെ | Full list of Duties
latest
• 19 hours ago
ഇത് നടക്കില്ല, ഇനി ഇങ്ങോട്ട് വരികയും വേണ്ട; ഇന്ത്യൻ പൗരന് ആജീവനാന്ത ഗെറ്റൗട്ടടിച്ച് കുവൈത്ത്
Kuwait
• 20 hours ago