HOME
DETAILS

2025ലെ ഫോബ്സ് ശതകോടീശ്വര പട്ടിക; ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലി

  
Web Desk
April 03 2025 | 12:04 PM


ദുബൈ: ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ 34,200 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ്എക്സ്, എക്സ് മേധാവി ഇലോൺ മസ്ക് ലോക സമ്പന്നരിൽ ഒന്നാമത്. 21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാമതെത്തി. 21,500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാർക്ക് സക്കർബർഗ് രണ്ടാമതെത്തിയത്. ഓറക്കിളിന്റെ ലാറി എലിസൺ (19,200 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് എൽവിഎംഎച്ചിന്റെ മേധാവി ബെർണാഡ് ആർണോയും കുടുംബവും (17,800 കോടി ഡോളർ) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ.

9,250 കോടി ഡോളർ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഇന്ത്യക്കാരിൽ മുന്നിൽ. ലോകസമ്പന്ന പട്ടികയിൽ 18ആം സ്ഥാനത്താണ് മുകേഷ് അംബാനി. 5630 കോടി ഡോളർ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളർ ആസ്തിയോടെ ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ, എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ (3450 കോടി ഡോളർ), സൺഫാംർമ്മ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് ആദ്യ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ. 

മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഒന്നാമൻ. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) എം.എ യൂസഫലിയുടെ ആസ്തി. ഇന്ത്യ ഇന്ത്യക്കാരിൽ 32ആം സ്ഥാനത്താണ് എം.എ യൂസഫലി. ലോക സമ്പന്ന പട്ടികയിൽ 639ആം സ്ഥാനത്താണ് അദ്ദേഹം. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ) ,കല്യാണ രാമൻ (310 കോടി ഡോളർ), ബുർജീൽ ഹോൾഡിംഗ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ (200 കോടി ഡോളർ) ,ഇൻഫോസിസ് മുൻ സിഇഒ എസ്.ഡി ഷിബുലാൽ (200 കോടി ഡോളർ), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളർ), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളർ ) എന്നിവരുമാണ് ആദ്യ പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിൽ സെക്കൻഡ് ഹാൻഡ് കാർ വിപണി കുതിക്കുന്നു ; വാങ്ങുന്നവർക്ക് കൂടുതൽ പ്രിയം പെട്രോൾ കാറുകളോട്

National
  •  a day ago
No Image

ഹജ്ജ് തയ്യാറെടുപ്പ്: വിദേശ ഉംറ തീർത്ഥാടകർ ഏപ്രിൽ 29ന് മുമ്പ് രാജ്യം വിടണമെന്ന് സഊദി 

Saudi-arabia
  •  2 days ago
No Image

'തെറ്റായ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ വയസ്സായെന്ന ഓര്‍മ വേണം'; പോക്‌സോ കേസില്‍ യെദ്യൂരപ്പയോട് കര്‍ണാടക ഹൈക്കോടതി

National
  •  2 days ago
No Image

ഇഡി വിളിപ്പിച്ചത് കരുവന്നൂർ കേസിലെ മൊഴികളിൽ വ്യക്തത വരുത്താനെന്ന് കെ രാധാകൃഷ്‌ണൻ

Kerala
  •  2 days ago
No Image

മസ്കിന്റെ ആസ്തി 300 ബില്യൺ ഡോളറിന് താഴേക്ക്; ഓഹരി വിപണിയെ പിടിച്ചു കുലുക്കി ട്രംപിന്റെ താരിഫ് നയങ്ങൾ

International
  •  2 days ago
No Image

എംപിമാര്‍ തമ്മില്‍ കലഹം; പരസ്പരം ചെളിവാരിത്തേക്കുന്ന വാട്‌സാപ്പ് ചാറ്റുകളും പുറത്ത്; ആഭ്യന്തര കലഹത്തില്‍ ആടിയുലഞ്ഞ് തൃണമൂല്‍

National
  •  2 days ago
No Image

ദുബൈയിൽ സ്വർണ്ണത്തിന് ഇന്ത്യയേക്കാൾ വിലകുറവെന്തുകൊണ്ട്; കൊണ്ടുവരുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

uae
  •  2 days ago
No Image

'ഇന്ത്യന്‍ സമൂഹം യുഎഇയുടെ വികസനത്തിന് വിലപ്പെട്ട സംഭാവന നല്‍കി'; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് ഹംദാന്‍

latest
  •  2 days ago
No Image

കണ്ണൂരിൽ ഓട്ടോ ടാക്സി മറിഞ്ഞ് അപകടം; ആറു പേർക്ക് പരിക്ക്, മൂന്ന് പേർക്ക് ഗുരുതരം

Kerala
  •  2 days ago
No Image

നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ പിടിച്ചുവയ്ക്കരുത്; മൂന്ന് മാസത്തിനുള്ളിൽ തീരുമാനം വേണം: സുപ്രീം കോടതി

National
  •  2 days ago