
നൈജീരിയൻ ലഹരി വിതരണക്കാരൻ അസൂക്ക അറസ്റ്റിൽ; ഇരവിപുരം പൊലീസ് ഡൽഹിയിൽ നിന്ന് സാഹസികമായി പിടികൂടി

കൊല്ലം: കേരളത്തിലേക്ക് എംഡിഎംഎ വിതരണം ചെയ്യുന്ന പ്രധാന മോത്ത വിതരണക്കാരനായ നൈജീരിയൻ സ്വദേശിയെ ഇരവിപുരം പൊലീസ് ഡൽഹിയിൽ നിന്ന് സാഹസികമായി പിടികൂടി. 29കാരനായ അഗ്ബെഡോ അസൂക്ക സോളമനാണ് അറസ്റ്റിലായത്.
കൊല്ലത്ത് ഏറ്റവും വലിയ ലഹരി വേട്ട
കൊല്ലം നഗരത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയിലൂടെയാണ് അസൂക്കയുടെ അറസ്റ്റിലേക്ക് പൊലീസ് എത്തിയത്. മാർച്ച് 11നാണ് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ നേതൃത്വത്തിൽ 90 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഡൽഹിയിൽ നിന്ന് വിമാനമാർഗം ലഹരി മരുന്ന് എത്തിച്ച ഉമയനല്ലൂർ സ്വദേശി ഷിജുവിനെ അന്നേ ദിവസം അറസ്റ്റ് ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ കൂട്ടുപ്രതികളായ ആസിംഖാൻ, റാഫിഖ്, ഫൈസൽ എന്നിവരും പിടിയിലായി.
ഡൽഹിയിൽ സാഹസികമായ അറസ്റ്റ്
പ്രതികളെ ചോദ്യം ചെയ്തതോടെ ലഹരിമരുന്ന് ഡൽഹിയിലെ നൈജീരിയൻ സ്വദേശിയിലൂടെ എത്തിയതാണെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ, സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഇരവിപുരം എസ്.ഐ രാജീവിന്റെ നേതൃത്വത്തിൽ ഒരു സംഘം മാർച്ച് 27ന് ഡൽഹിയിലേക്ക് പോയി. അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത് സിറ്റി എസിപി എസ്. ഷെരീഫ് ആയിരുന്നു.
പ്രതികളെ സഹായിച്ച ഫൈസലിനെ പൊലീസ് സംഘത്തിനൊപ്പം കൂട്ടിയായിരുന്നു പ്രതിയെ പിടികൂടാനുള്ള നീക്കം. മൂന്ന് ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ അസൂക്കയെ പിടികൂടാനായി. തുടർന്ന് ഡൽഹി പൊലീസിന്റെ പ്രോട്ടോക്കോളുകൾ പൂർത്തിയാക്കിയശേഷം, ട്രെയിൻ മാർഗം പ്രതിയെ കൊല്ലത്തേക്ക് കൊണ്ടുവന്നു.
കൂടുതൽ കണ്ണികൾ
അസൂക്കയെ വിശദമായി ചോദ്യംചെയ്യുന്നതിനൊപ്പം ലഹരി ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്താനും അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Iravipuram police arrested Nigerian national Agbedo Asuka Solomon, a major MDMA supplier to Kerala, in a daring operation in Delhi. The arrest follows the seizure of 90 grams of MDMA in Kollam on March 11. Investigations led to Asuka, and a police team, along with an arrested accomplice, tracked her down after a three-day search. The accused was brought to Kollam by train for further questioning as authorities continue investigating the drug network.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജാതിവിവേചനത്തില്‍ രാജി; കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരന്‍ ബി.എ ബാലു രാജിവച്ചു
Kerala
• 4 hours ago
സഊദി അറേബ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഏപ്രിലിൽ; കാലാവസ്ഥാ പ്രവചനം
Saudi-arabia
• 4 hours ago
ആഗോളതാപനം 40 ശതമാനം ദരിദ്രരാക്കും; ആഗോള ജി.ഡി.പിയില്‍ 40% ഇടിവ് വരുത്തുമെന്നും പഠനം
Environment
• 4 hours ago
ഡോളറിന്റെ കുതിപ്പിലും തലയെടുപ്പോടെ കുവൈത്ത് ദിനാര്‍; ആദ്യ അഞ്ചില്‍ നാലും അറബ് കറന്‍സികള്‍; വിലകൂടിയ 10 കറന്‍സികള്‍ ഇവയാണ് | Strongest Currencies
latest
• 5 hours ago
ട്രംപിന്റെ പകരച്ചുങ്കം ഇന്നുമുതല്‍
International
• 5 hours ago
വികസനത്തിന്റെ മറവില്‍ സര്‍വകലാശാലകളുടെ ഭൂമി സര്‍ക്കാരിന്റെ ഒത്താശയോടെ ഭൂമാഫിയകള്‍ പിടിമുറുക്കുന്നു
Kerala
• 5 hours ago
വഖ്ഫ് ബില്‍: മാറ്റങ്ങള്‍ എന്തെന്ന് ഇന്നറിയാം
National
• 6 hours ago
വഖ്ഫ് ഭേദഗതി ബില്‍: മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണം- ജിഫ്‌രി തങ്ങള്‍
Kerala
• 6 hours ago
ഐബി ഉദ്യോഗസ്ഥയുടെ മരണം: യുവതി ലൈംഗികാതിക്രമവും നേരിട്ടു
Kerala
• 6 hours ago
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഒന്നാം തിയതി ശമ്പളം നല്‍കി കെഎസ്ആര്‍ടിസി
Kerala
• 6 hours ago
സ്വത്ത് തർക്കം; 'വീട്ടമ്മയെ കുക്കറിൻ്റെ അടപ്പ് കൊണ്ട് അടിച്ചു'; മകനും മരുമകൾക്കെതിരെയും പരാതി
Kerala
• 14 hours ago
ഹൈദരാബാദിൽ ജർമൻ യുവതി ബലാത്സംഗത്തിനിരയായി; ടാക്സി ഡ്രൈവർ പിടിയിൽ
National
• 14 hours ago
കറന്റ് അഫയേഴ്സ്-01-04-2025
PSC/UPSC
• 15 hours ago
പന്തിന്റെ ലഖ്നൗവിനെ വെട്ടിയ അയ്യരുകളി; പഞ്ചാബിന്റെ പടയോട്ടം തുടരുന്നു
Cricket
• 15 hours ago
തലസ്ഥാനത്തെ തണുപ്പിച്ച് വേനൽ മഴ; 6 ജില്ലകളിൽ മഴക്ക് സാധ്യത
Kerala
• 17 hours ago
മേഘയുടെ മരണം; ഐബി ഉദ്യോഗസ്ഥൻ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണവുമായി കുടുംബം
Kerala
• 17 hours ago
ഓഹരി വിപണി തട്ടിപ്പ്; ഡോക്ടർ ദമ്പതികളിൽ നിന്ന് 7.65 രൂപ കോടി തട്ടി; തായ്വാൻ സ്വദേശികളും പ്രതികൾ
Kerala
• 18 hours ago
4 വർഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം; കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം
Kerala
• 19 hours ago
ആരോഗ്യ നില തൃപ്തികരം; ആശുപത്രി വിട്ട് ചാൾസ് രാജാവ്, ആദ്യ പൊതുപരിപാടിയിൽ പങ്കെടുത്തു
latest
• 16 hours ago
അവർ മൂന്ന് പേരുമാണ് ലോകത്തിലെ മികച്ച താരങ്ങൾ: എൻഡ്രിക്
Football
• 16 hours ago
മധ്യപ്രദേശ്: ക്രിസ്ത്യാനികളുടെ ബസ് തടഞ്ഞ് വി.എച്ച്.പി ആക്രമണം, അന്വേഷിക്കാനെത്തിയ നേതാക്കളെ പൊലിസിന് മുന്നിലിട്ട് മര്‍ദിച്ചു; പ്രതിഷേധക്കുറിപ്പില്‍ അക്രമികളുടെ പേരില്ല
Kerala
• 16 hours ago