
സുപ്രിയ മേനോന് അര്‍ബന്‍ നക്സല്‍; അധിക്ഷേപവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്

കൊച്ചി: സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ സുപ്രിയ മേനോനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്. സൂപ്രിയയെ അര്‍ബന്‍ നക്സലാണെന്നു വിശേഷിപ്പിച്ച ഗോപാലകൃഷ്ണന്, ആദ്യം അവളെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായി അമ്മയായ മല്ലിക സുകുമാരന്‍ ശ്രമിക്കേണ്ടതെന്നു പറഞ്ഞു. അങ്കമാലിയില്‍ നടന്ന ആശാ വര്‍ക്കര്‍മാരുടെ സമരപരിപാടിയിലായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.
"ഒരു വിഭാഗത്തെ മുഴുവന്‍ ഒറ്റപ്പെടുത്തിയപ്പോള്‍ ഇപ്പോഴത്തെ അവസ്ഥയെന്ത്? മോഹന്‍ലാലിന് ഖേദപ്രകടനം നടത്തേണ്ടി വന്നില്ലേ?" എന്നുപറഞ്ഞ ഗോപാലകൃഷ്ണന്, മേജര്‍ രവിയും ഇതിനെ കുറിച്ച് ആലോചിക്കണമെന്ന് ആവശ്യപ്പെട്ടു. "മേജര്‍ രവി മനസ്സിലാക്കണം, എല്ലാ കാര്യങ്ങളും മോഹന്‍ലാലിനോട് പറഞ്ഞിട്ടാണ് പൃഥ്വിരാജ് ചെയ്തതെന്ന്. അതിനര്‍ഥം മോഹന്‍ലാലിനെ പരോക്ഷമായി എതിര്‍ക്കുക, മേജര്‍ രവിയെ പ്രത്യക്ഷമായി എതിര്‍ക്കുക എന്നതാണോ?" എന്നും അദ്ദേഹം ചോദിച്ചു.
മല്ലിക സുകുമാരന്‍ തന്റെ വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നു വ്യക്തമാക്കിക്കൊണ്ടാണ് ബി ഗോപാലകൃഷ്ണന് വിമര്‍ശനം ഉന്നയിച്ചത്. "നിന്റെ വീട്ടില്‍ ഒരാള്‍ ഉണ്ട് അല്ലേ? മല്ലിക സുകുമാരന്റെ മരുമകള്‍. അവള് അര്‍ബന്‍ നക്സലാണ്. അവളുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത് പോലെ തരത്തില്‍ കളിക്കെടാ, എന്റെ ഭര്‍ത്താവിനോട് വേണ്ട. . ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായി അമ്മ ശ്രമിക്കേണ്ടത്" എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാക്കുകള്‍.
മോഹന്‍ലാല്‍ വലിയ നടനായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ ഖേദപ്രകടനം ചില രാഷ്ട്രീയ നേതാക്കള്‍ക്കു വിഷമം സൃഷ്ടിക്കുന്നുവെന്ന് ഗോപാലകൃഷ്ണന് പരിഹസിച്ചു. "പിണറായിക്കും ബിനോയ് വിശ്വത്തിനും ശിവന്‍കുട്ടിക്കും വിഷമം. നിങ്ങള്‍ ഈ വിഷമം കാണേണ്ട, ആശാ വര്‍ക്കര്‍മാരുടെ വിഷമം കാണൂ" എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
BJP leader Adv. B Gopalakrishnan made a controversial remark against Supriya Menon, journalist and wife of actor Prithviraj Sukumaran, calling her an "Urban Naxal." He also urged veteran actress Mallika Sukumaran to "control" her daughter-in-law. His statement, made during an Asha workers' protest in Angamaly, has sparked debate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വ്യാപക മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• a day ago
'ഞാന്‍ സന്യാസി' മോദിക്കു ശേഷം പ്രധാനമന്തിയാവുമോ? എന്ന ചോദ്യത്തിന് യോഗി ആദിത്യനാഥിന്റെ മറുപടി ഇങ്ങനെ
National
• a day ago
In Depth Story: ട്രംപ് അടുത്തമാസം സഊദിയില്‍, ഹൈ വോള്‍ട്ടേജ് ചര്‍ച്ച, ഗസ്സ അടക്കം തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ മുന്നില്‍, തന്റെ ഒന്നാം ടേമിലും ആദ്യം സന്ദര്‍ശിച്ചത് സഊദി | Trump Visit Saudi
Saudi-arabia
• a day ago
പുതിയ റിയൽ എസ്റ്റേറ്റ് പരിഷ്കാരങ്ങൾക്ക് ഉത്തരവിട്ട് സൗദി കിരീടാവകാശി
Saudi-arabia
• a day ago
'മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം ഒഴിവാക്കി, ബജ്റംഗി മാറി ബല്‍ദേവ്, നന്ദി കാര്‍ഡില്‍ സുരേഷ് ഗോപിയില്ല...' എമ്പുരാനില്‍ 24 വെട്ട്
Kerala
• a day ago
മദ്രസകള്‍ ഏപ്രില്‍ എട്ടിന് തുറക്കും
organization
• a day ago
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ എക്സൈസിന്റെ മിന്നൽ പരിശോധന; കഞ്ചാവ് പിടികൂടി
Kerala
• a day ago
ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 27 പേർ അറസ്റ്റിൽ
oman
• a day ago
ഇങ്ങനെയുമുണ്ടോ ഒരു പോക്ക്, അതിരുകളെല്ലാം ഭേദിച്ച് സ്വര്‍ണക്കുതിപ്പ്
Business
• a day ago
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യത
Kerala
• a day ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും തമ്മിലെ ഇന്നത്തെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകൾ അറിയാം | UAE Market Today
uae
• a day ago
പാര്‍ലമെന്റിലും എമ്പുരാന്; അടിയന്തരപ്രമേയ നോട്ടിസുമായി കേരള എം.പിമാര്‍
National
• a day ago
വഖഫ് ഭേദഗതി ബില്‍ പാസാക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ട്
National
• a day ago
ഷോക്കടിപ്പിക്കാന്‍ വൈദ്യുതി ; വാഹനനികുതി, ഭൂനികുതിവര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍
Kerala
• a day ago
കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13കാരനെ പൂണെയിൽ നിന്ന് കണ്ടെത്തി
Kerala
• 2 days ago
മലപ്പുറം മാറാക്കരയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം
Kerala
• 2 days ago
നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് നാരങ്ങാനം വില്ലേജ് ഓഫീസർ; പ്രശ്നമുണ്ടാകില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഉറപ്പ് നൽകി
Kerala
• 2 days ago
നൈജീരിയൻ ലഹരി വിതരണക്കാരൻ അസൂക്ക അറസ്റ്റിൽ; ഇരവിപുരം പൊലീസ് ഡൽഹിയിൽ നിന്ന് സാഹസികമായി പിടികൂടി
Kerala
• 2 days ago
വൈദ്യുതി നിരക്ക് കൂടും; ഭൂനികുതിയും വാഹന നികുതിയും കൂടി
Kerala
• a day ago
ഉമ്മുൽ ഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദിൻ്റെ മാതാവ് ഷെയ്ഖ ഹസ്സയുടെ നിര്യാണത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടി
uae
• a day ago
കാസർകോട്; കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കമ്പി കൊണ്ട് കുത്തി
Kerala
• 2 days ago