
കാപ്സിക്കം ഇനി വീട്ടിലെ ടെറസിലും എളുപ്പത്തില്‍ വളര്‍ത്താം; കടയിലൊന്നും പോയി വാങ്ങിക്കണ്ട

കുടമുളക് എന്ന് പറയപ്പെടുന്ന കാപ്സിക്കം വിദേശിയാണെങ്കിലും ഇപ്പോള്‍ നമ്മുടെ സ്വന്തമായിക്കഴിഞ്ഞു. വിദേശത്ത് ബെല്‍ പെപ്പര്‍ എന്നും സ്വീറ്റ് പെപ്പര്‍ എന്നും അറിയപ്പെടുന്നു. പോഷക ഗുണങ്ങളാല്‍ സമൃദ്ദമാണ് കാപ്സിക്കം. ഭക്ഷണങ്ങളുടെ രുചി കൂട്ടാനും ആകര്ഷണമുണ്ടാക്കാനും ഒക്കെ ഉപയോഗിക്കാറുണ്ട്. ഇത് മുളക് കുടുംബത്തില്‍ പെട്ടതാണെങ്കിലും കാപ്സിക്കവും പച്ചയ്ക്കു തന്നെ കഴിക്കാവുന്നതാണ്. പലനിറത്തിലുള്ള ഇവ ലഭിക്കാന്‍ എല്ലാവരുടെ വിപണികളെ ആശ്രയിക്കുന്നു. പച്ചയും ചുവപ്പും മഞ്ഞയുമാണ് പ്രധാന കളറുകള്‍. എന്നാല്‍ ഇവയെ നമുക്ക് അടുക്കളത്തോട്ടത്തിലും ഉണ്ടാക്കാവുന്നതാണ്.
തിരഞ്ഞെടുക്കേണ്ടത്
കേരളത്തിലെ കാലാവസ്ഥയ്ക്കനുസരിച്ചുള്ളവയാണ് തിരഞ്ഞെടുക്കേണ്ടത്. കാലിഫോര്‍ണിയ വണ്ടര്‍, യോലോ വണ്ടര്‍ അര്‍ക്ക മോഹിനി പോലുള്ള കാപ്സിക്കം കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവയാണ്. ഇവയാണ് നടാന്‍ വേണ്ടി തിരഞ്ഞെടുക്കേണ്ടത്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് ഇതിനു വേണ്ടി തിരഞ്ഞെടുക്കേണ്ടത്. ഇനി സ്ഥലം കുറവുള്ളവരാണെങ്കില്‍ ടെറസിലോ ബാല്‍ക്കണിയിലോ ചട്ടിയിലും ഇതു വളര്‍ത്താവുന്നതാണ്. ചട്ടിയ്ക്ക് 12 ഇഞ്ചെങ്കിലും വ്യാസമുണ്ടെന്ന് ഉറപ്പു വരുത്തിയാല്‍ മതി. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കാപിസിക്കം നടാന്‍ വേണ്ടത്. കമ്പോസ്റ്റോ അല്ലെങ്കില്‍ ചാണകമോ ചേര്‍ത്ത് മണ്ണ് സമ്പുഷ്ടമാക്കാം.
നല്ല സൂര്യപ്രകാശമില്ലാത്തിടത്ത്
ആണെങ്കില്‍ ട്രേകളിലോ മറ്റോ വിത്തുകള്‍ മുളപ്പിക്കാവുന്നതാണ്. മണ്ണില്‍ 0.05 സെന്റിമീറ്റര്‍ ആഴത്തിലും രണ്ടോ മുന്നോ ഇഞ്ച് അകലത്തിലുമാണ് വിത്ത് പാകേണ്ടത്. വിത്തുകള്‍ക്ക് നനവുണ്ടെന്ന് ഉറപ്പാക്കുക. ഏഴുമുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ വിത്ത് മുളയ്ക്കുന്നതാണ്. 5 മുതല്‍ 7 സെന്റിമീറ്റര്‍ ഉയരമോ അല്ലെങ്കില്‍ 4-5 ഇലകളോ വന്നാല്‍ ഇത് മാറ്റി നടാവുന്നതാണ്. (ഏകദേശം നാലോ അഞ്ചോ ആഴ്ച)ശരിയായ വളര്‍ച്ചയ്ക്കുവേണ്ടി ഓരോ ചെടികള്‍ തമ്മിലും 30 മുതല്‍ 50 സെന്റിമീറ്റര്‍ അകലം ഉറപ്പിക്കാം. കാപ്സിക്കത്തിന് വെള്ളം കെട്ടിനില്ക്കാന് പാടില്ല, പക്ഷേ നനവുണ്ടായിരിക്കുകയും വേണം. അതിരാവിലെ അല്ലെങ്കില്‍ വൈകുന്നേരമോ ആണ് ചെടികള്‍ നനയ്ക്കേണ്ടത്. ചെടി മൊത്തമായും നനയ്ക്കണം. ചുവട്ടില്‍ മാത്രം വെള്ളമൊഴിച്ചാല്‍ ഫംഗസ് രോഗബാധ വരാനുള്ള സാധ്യതയുണ്ട്. കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, ചാണകം തുടങ്ങിയ ജൈവവളങ്ങള്‍ ഒരോ രണ്ടാഴ്ച കൂടുമ്പോഴും ഇട്ടുകൊടുക്കാവുന്നതാണ്. എന്‍പികെ വളവും നല്‍കാവുന്നതാണ്. മാസത്തിലൊരിക്കല്‍ ഇതാവാം. ചെടി പൂക്കാന്‍ തുടങ്ങിയാല്‍ പൊട്ടാസ്യം കൂടുതലുള്ള വളം നല്‍കുന്നത് നല്ല കായ്കള്‍ ലഭിക്കാന്‍ സഹായകമാവും.
ചെടികള്‍ വളര്‍ന്നു വരുന്നതിനനുസരിച്ച് വളയാനോ ഒടിയാനോ ഉള്ള സാധ്യതകളുണ്ടെങ്കില്‍ ആവശ്യമായ താങ് നല്‍കേണ്ടതാണ്. 60 മുതല്‍ 90 ദിവസത്തിനുള്ളില്‍ കാപ്സിക്കം വിളവെടുപ്പിന് പാകമാവുകയും ചെയ്യും. ചെടിയില്‍ നിന്ന് കാപ്സിക്കം മുറിക്കാന്‍ മൂര്‍ച്ചയുള്ള കത്തിയോ കത്രികയോ ഉപയോഗിക്കാവുന്നതാണ്. കീടങ്ങള്‍ക്കെതിരേ ജാഗ്രതയും പാലിക്കണം. ഇവയ്ക്കായി വേപ്പില കഷയാം ഉള്‍പ്പെടെയുള്ളവ ജൈവകീട നാശിനികളായി പ്രയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിൽ നാല് വിഭാഗങ്ങൾക്ക് സാലിക് ഫീസ് ഇളവ്; ടോൾ ഇളവിന് അപേക്ഷിക്കുന്നത് എങ്ങനെ; കൂടുതലറിയാം
uae
• 15 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വ്യാപക മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 16 hours ago
'ഞാന്‍ സന്യാസി' മോദിക്കു ശേഷം പ്രധാനമന്തിയാവുമോ? എന്ന ചോദ്യത്തിന് യോഗി ആദിത്യനാഥിന്റെ മറുപടി ഇങ്ങനെ
National
• 16 hours ago
In Depth Story: ട്രംപ് അടുത്തമാസം സഊദിയില്‍, ഹൈ വോള്‍ട്ടേജ് ചര്‍ച്ച, ഗസ്സ അടക്കം തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ മുന്നില്‍, തന്റെ ഒന്നാം ടേമിലും ആദ്യം സന്ദര്‍ശിച്ചത് സഊദി | Trump Visit Saudi
Saudi-arabia
• 17 hours ago
പുതിയ റിയൽ എസ്റ്റേറ്റ് പരിഷ്കാരങ്ങൾക്ക് ഉത്തരവിട്ട് സൗദി കിരീടാവകാശി
Saudi-arabia
• 17 hours ago
'മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം ഒഴിവാക്കി, ബജ്റംഗി മാറി ബല്‍ദേവ്, നന്ദി കാര്‍ഡില്‍ സുരേഷ് ഗോപിയില്ല...' എമ്പുരാനില്‍ 24 വെട്ട്
Kerala
• 17 hours ago
മദ്രസകള്‍ ഏപ്രില്‍ എട്ടിന് തുറക്കും
organization
• 17 hours ago
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ എക്സൈസിന്റെ മിന്നൽ പരിശോധന; കഞ്ചാവ് പിടികൂടി
Kerala
• 18 hours ago
ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 27 പേർ അറസ്റ്റിൽ
oman
• 18 hours ago
ഇങ്ങനെയുമുണ്ടോ ഒരു പോക്ക്, അതിരുകളെല്ലാം ഭേദിച്ച് സ്വര്‍ണക്കുതിപ്പ്
Business
• 19 hours ago
'രണ്ടായിരത്തോളം മുസ്ലിംകള് ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു, അവരെല്ലാം ഫ്ളൂ വന്നാണ് മരിച്ചതെന്ന് പറയാന്‍ പറ്റില്ലല്ലോ' ജോണ്‍ ബ്രിട്ടാസ്
Kerala
• 20 hours ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും തമ്മിലെ ഇന്നത്തെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകൾ അറിയാം | UAE Market Today
uae
• 20 hours ago
പാര്‍ലമെന്റിലും എമ്പുരാന്; അടിയന്തരപ്രമേയ നോട്ടിസുമായി കേരള എം.പിമാര്‍
National
• 20 hours ago
വഖഫ് ഭേദഗതി ബില്‍ പാസാക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ട്
National
• 21 hours ago
അമേരിക്കയിൽ വിദ്യാർഥികളുടെ വിസ റദ്ദാക്കൽ; ഇന്ത്യൻ വിദ്യാർഥികൾക്കും തിരിച്ചടി; ആക്ടിവിസത്തിനെതിരെ കടുത്ത നടപടി
latest
• a day ago
കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13കാരനെ പൂണെയിൽ നിന്ന് കണ്ടെത്തി
Kerala
• a day ago
മലപ്പുറം മാറാക്കരയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം
Kerala
• a day ago
നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് നാരങ്ങാനം വില്ലേജ് ഓഫീസർ; പ്രശ്നമുണ്ടാകില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഉറപ്പ് നൽകി
Kerala
• a day ago
ഷോക്കടിപ്പിക്കാന്‍ വൈദ്യുതി ; വാഹനനികുതി, ഭൂനികുതിവര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍
Kerala
• 21 hours ago
വൈദ്യുതി നിരക്ക് കൂടും; ഭൂനികുതിയും വാഹന നികുതിയും കൂടി
Kerala
• a day ago
ഉമ്മുൽ ഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദിൻ്റെ മാതാവ് ഷെയ്ഖ ഹസ്സയുടെ നിര്യാണത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടി
uae
• a day ago