
മ്യാന്മര് ഭൂകമ്പം: മരണം 150 കവിഞ്ഞു, തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്, അയല്‍രാജ്യത്തേക്ക് ടണ്‍ കണക്കിന് സഹായവുമായി ഇന്ത്യ | Earthquakes Hit Myanmar

നയ്പിഡൊന ബാങ്കോക്ക്: മ്യാന്മാറിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 കവിഞ്ഞു. ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റു. ഇപ്പോഴും നിരവധി പേര് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരും. ഭൂചലനത്തില്‍ ആയിരക്കണക്കിന് പേര് മരിച്ചിരിക്കാമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പ്രവചിച്ചു.
മ്യാന്മറിലെ പട്ടാള മേധാവി മിന് ഓങ് ഫ്ലെയിങ് 'അടിയന്തരാവസ്ഥ' പ്രഖ്യാപിച്ച് അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ചു. ആറ് പ്രവിശ്യകളിലും തായ്ലന്ഡിലെ തലസ്ഥാനം ബാങ്കോക്കിലുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള വ്യക്തതയില്ലെങ്കിലും, സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വീടുകളും റോഡുകളും തകര്‍ന്നതും നിരവധി പേര് കുടുങ്ങിയതുമാണ് കാണുന്നത്.
ശക്തമായ ഭൂചലനത്തില്‍ മ്യാന്മറിലും തായ്ലന്‍ഡിലും കെട്ടിടങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സംഘങ്ങള്‍ അറിയിച്ചു. ബാങ്കോക്കില്‍ മെട്രോ, റെയില്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. തായ്ലന്ഡ് പ്രധാനമന്ത്രി പേടോങ്ടാണ്‍ ഷിനാവത്ര ഫൂക്കറ്റിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം റദ്ദാക്കിയ ശേഷമാണ് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
തായ്ലന്റ് പ്രധാനമന്ത്രിയും സര്‍ക്കാര്‍ അധികാരികളും സൈനിക കമാന്‍ഡറുമായി വൈകിട്ട് അഞ്ചോടെ കൂടിക്കാഴ്ച നടത്തി. സൈന്യത്തിലെ ഡിസാസ്റ്റര്‍ റിലീഫ് സെന്റര്‍, സൈനികര്‍ എന്നിവയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഉത്തരവു നല്കി. രക്ഷാ ഉപകരണങ്ങളും ഉപയോഗിക്കും. സൈന്യത്തിന്റെ മെഡിക്കല്‍ യൂനിറ്റുകളും ദുരന്ത സ്ഥലത്തെത്തിച്ചു. ബാങ്കോക്കില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം നിലം പതിച്ചു. 81തൊഴിലാളികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി ഉപ പ്രധാനമന്ത്രി പറഞ്ഞു. രണ്ടു പ്രധാന ടെലികോം കമ്പനികളും തകര്‍ന്നതിനാല്‍ ആയശവിനിമയം മുടങ്ങി. വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
പള്ളി തകര്‍ന്ന് 20 പേര് മരിച്ചു
മ്യാന്മറിലെ ശക്തമായ ഭൂചലനത്തില്‍ പള്ളി തകര്‍ന്ന് 20 പേര് കൊല്ലപ്പെട്ടു. ഭൂചലനം ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ച മണ്ഡാലെ മേഖലയില്‍ ആണ് സംഭവം. ഇവിടെ ഇരട്ട ഭൂചലനങ്ങള്‍ വ്യാപക നാശനഷ്ടം ഉണ്ടാക്കിയിരുന്നു. പ്രാദേശിക മാധ്യമങ്ങളാണ് പള്ളി തകര്‍ന്ന് 20 പേര് മരിച്ചത് റിപ്പോര്‍ട്ട് ചെയ്തത്. റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ ജുമുഅ നിസ്കാരത്തിനെത്തിയവരാണ് മരിച്ചത്.
ഇന്ത്യ 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചു
ഭൂകമ്പം തകര്‍ത്ത അയല്‍രാജ്യമായ മ്യാന്മറിനെ സഹായിച്ച് ഇന്ത്യ. ഹിന്‍ഡണ്‍ വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് ഐഎഎഫ് സി 130ജെ വിമാനത്തില്‍ ഭൂകമ്പബാധിത മ്യാന്മറിലേക്ക് ഏകദേശം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചു. ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, ശുചിത്വ കിറ്റുകള്‍, ടിവി, സോളാര്‍ ലാമ്പുകള്‍, ജനറേറ്റര്‍ സെറ്റുകള്‍, പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, കാനുല, സിറിഞ്ചുകള്‍, കയ്യുറകള്‍, കോട്ടണ്‍ ബാന്ഡേജുകള്, മൂത്ര ബാഗുകള്‍ തുടങ്ങിയ അവശ്യ മരുന്നുകള്‍ എന്നിവയായിരുന്നു അയച്ച ദുരിതാശ്വാസ വസ്തുക്കള്‍.
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50നാണ് മധ്യ മ്യാന്മറില് 7.7 തീവ്രത രേഖപ്പെടുത്തിയ പ്രധാന ഭൂചലനം അനുഭവപ്പെട്ടത്. പിന്നാലെ 6.8 തീവ്രതയുള്ള അനുബന്ധ ചലനവും ഉണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയില്‍വുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Over 150 Killed, Hundreds Injured As Earthquakes Hit Myanmar, Bangkok
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തേഞ്ഞിപ്പാലത്ത് ഗോഡൗണിൽ പരിശോധന നടത്തി പൊലിസ്; പിടികൂടിയത് അനധികൃതമായി സംഭരിച്ച 16000 ലിറ്റർ ഡീസൽ
Kerala
• 10 hours ago
സഊദി-ഒമാൻ അതിർത്തിയായ ബത്തയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
Saudi-arabia
• 11 hours ago
യെല്ലോ അലേർട്ട്! പൊള്ളുന്ന ചൂടിന് ആശ്വാസമേകാൻ കേരളത്തിൽ വേനൽ മഴയെത്തും
Kerala
• 13 hours ago
ഇന്ധന വില കുറഞ്ഞോ? ഏപ്രിൽ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ
uae
• 13 hours ago
ബീജാപ്പൂരിൽ ഏറ്റമുട്ടൽ, വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു; ഇവരിൽ നിന്ന് ഇൻസാസ് റൈഫിളും സ്ഫോടക വസ്തുക്കളും കണ്ടെത്തി
National
• 13 hours ago
'ഞങ്ങള്‍ക്കും സന്തോഷിക്കണം, ഞങ്ങള്‍ ഈ ഈദ് ആഘോഷിക്കും' മരണം പെയ്യുന്ന ഗസ്സയിലെ കുരുന്നുകള്‍ പറയുന്നു
International
• 13 hours ago
കാടാമ്പുഴയില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും മരിച്ചു
Kerala
• 14 hours ago
ബീറ്റാർ യുഎസ്: ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെ നാടുകടത്താൻ ശ്രമിക്കുന്ന സയണിസ്റ്റ് ശക്തി
latest
• 15 hours ago
കാപ്സിക്കം ഇനി വീട്ടിലെ ടെറസിലും എളുപ്പത്തില്‍ വളര്‍ത്താം; കടയിലൊന്നും പോയി വാങ്ങിക്കണ്ട
TIPS & TRICKS
• 15 hours ago
പഞ്ചാബിൽ ലഹരി മാഫിയക്കെതിരെ പൊലിസിന്റെ ബുൾഡോസർ നടപടി; അനധികൃത നിർമ്മാണങ്ങൾ തകർത്തു
National
• 15 hours ago
പെരുന്നാളമ്പിളി തൊട്ട് പൊന്നിന്‍കുതിപ്പ്; വില സര്‍വ്വകാല റെക്കോര്‍ഡില്‍
Business
• 16 hours ago
തൃശൂർ പൂരം വെടിക്കെട്ട് നടത്താനുള്ള അനുമതിക്കായി ജില്ലാ ഭരണകൂടം നിയമോപദേശം തേടും
Kerala
• 17 hours ago
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത
Kerala
• 18 hours ago
പ്രീ പ്രൈമറി പഠനം അടിമുടി മാറുന്നു; ഇനിമുതൽ മൂന്ന് വർഷത്തെ പാഠ്യപദ്ധതിയാവും
Kerala
• 18 hours ago
കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ
Kerala
• a day ago
പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും
Kerala
• a day ago
മലപ്പുറം കോണോംപാറയിൽ ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ
Kerala
• a day ago
സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു
National
• a day ago
പ്രാക്ടിക്കൽ പരീക്ഷയിൽ പൂജ്യം മാർക്ക് ലഭിച്ച വിദ്യാർത്ഥിയെ വിജയിപ്പിക്കാൻ കാലിക്കറ്റ് സർവകലാശാലയുടെ നീക്കം
Kerala
• 19 hours ago
പള്ളിവാസൽ വിപുലീകരണ പദ്ധതി; കമ്മിഷനിങ്ങിന് മുമ്പേ കെഎസ്ഇബി ഉൽപാദിപ്പിച്ചത് അഞ്ച് കോടി യൂണിറ്റിന്റെ വൈദ്യുതി
Kerala
• 19 hours ago
ഇത്തവണത്തെ പെരുന്നാൾ; നിശബ്ദമായി വയനാട് മുണ്ടക്കൈ ജുമാമസ്ജിദ്
Kerala
• 19 hours ago