HOME
DETAILS

ബീറ്റാർ യുഎസ്: ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെ നാടുകടത്താൻ ശ്രമിക്കുന്ന സയണിസ്റ്റ് ശക്തി

  
March 31 2025 | 07:03 AM

detailed story about -betar-us

ഇസ്രാഈലിനെ പിന്തുണയ്ക്കുകയും ഫലസ്തീൻ അനുകൂല പ്രവർത്തനങ്ങളെ എതിർക്കുകയും ചെയ്യുന്ന തീവ്ര സയണിസ്റ്റ് സംഘടനയാണ് ബീറ്റാർ യുഎസ്. 1923-ൽ സെയ്വ് ജബോട്ടിൻസ്കി എന്ന ജൂത നേതാവ് ലാത്വിയയിലെ റിഗയിൽ സ്ഥാപിച്ച സയണിസ്റ്റ് യുവജന പ്രസ്ഥാനം. റോമാക്കാർക്കെതിരെ പോരാടിയ ജൂത നേതാവായ ബർ കൊച്ച്ബായുടെ പുരാതന ജൂത കോട്ടയിൽ നിന്ന് എടുത്തതാണ് ബീറ്റാർ എന്ന നാമം . യുവാക്കൾക്ക് സൈനിക പരിശീലനവും നേതൃത്വ ഗുണങ്ങളും നൽകി ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുക, ദേശീയതയും ഇസ്രാഈലിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. 

35-ലധികം രാജ്യങ്ങളിൽ ശാഖകളുള്ള ബീറ്റാർ ഇന്ന് ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സയണിസ്റ്റ് ഗ്രൂപ്പുകളിൽ ഒന്നാണ്. അമേരിക്കയിൽ ബീറ്റാർ യുഎസ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ സംഘടന ‘ഞങ്ങൾ ഉച്ചത്തിൽ സംസാരിക്കും, അഭിമാനത്തോടെ നിൽക്കും, മര്യാദക്കാർ അല്ല, ആക്രമണോത്സുകരാണ്’ എന്ന നിലപാടുമായി അമേരിക്കയിൽ ഇസ്രഈലിനെ ശക്തമായി പിന്തുണയ്ക്കുന്നു. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളെ എതിർക്കുന്നതിൽ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഗസ്സയിലെ യുദ്ധത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ നാടുകടത്തുമെന്ന് പറഞ്ഞപ്പോൾ ബീറ്റാർ യുഎസ് അതിനെ പൂർണമായി പിന്തുണക്കുകയാണ് ചെയ്തത്. ബീറ്റാർ യുഎസിന്റെ ഈ രഹസ്യ സ്വഭാവം വലിയ വിവാദത്തിന് ചർച്ചയായിട്ടുണ്ട്. പലസ്തീൻ അനുകൂലികളുടെ പേര് ഡൊണാൾഡ് ട്രംപ് സർക്കാരിന് നൽകുന്നുണ്ടെന്ന് ഇവർ തന്നെ പറയുന്നുണ്ട്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ മഹ്മൂദ് ഖലീലിനെ പോലുള്ളവരെ നാടുകടത്താൻ ശ്രമിക്കുന്നതിന് പിന്നിൽ ബീറ്റാർ ഉണ്ടെന്നും ശക്തമായ ആരോപണമുണ്ട്. ‘ഞങ്ങൾ അവന്റെ പേര് സർക്കാരിന് കൊടുത്തു, ഇനിയും കൊടുക്കും എന്നാണ് ബീറ്റാർ യുഎസിന്റെ വാദം . എന്നാൽ ഇവരുടെ നേതാക്കളെ കുറിച്ചോ അംഗങ്ങളെ കുറിച്ചോ വിവരങ്ങൾ ഒന്നും പുറത്തുവിടാറില്ല. ഇസ്രാഈലിന്റെ ആക്രമണത്തിൽ ഗാസയിൽ ഇതിനോടകം 50,000-ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത് . സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, യുഎസ് കാമ്പസുകളിൽ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ ഉണ്ടായ വർധന ബീറ്റാർ യുഎസിനെ ആശങ്കയിലാക്കുന്നുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 വർഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം; കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം

Kerala
  •  10 hours ago
No Image

ഓപ്പറേഷന്‍ ഡി-ഹണ്ട്: സംസ്ഥാനവ്യാപക പരിശോധന, 105 പേർ അറസ്റ്റിൽ

Kerala
  •  11 hours ago
No Image

കണ്ണൂരിൽ എമ്പുരാന്റെ വ്യാജ പതിപ്പ് വിൽപ്പന നടത്തിയ യുവതി അറസ്റ്റിൽ 

Kerala
  •  11 hours ago
No Image

ആശ വർക്കർമാരുടെ ഇൻസെന്റീവ് വർധനവ്; കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവെന്ന് വീണ ജോർജ്

Kerala
  •  12 hours ago
No Image

ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ

qatar
  •  13 hours ago
No Image

തീർഥാടകർക്ക് സംസം വെള്ളം കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി സഊദി അറേബ്യ

Saudi-arabia
  •  13 hours ago
No Image

ജാർഖണ്ഡിൽ ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു; രണ്ട് മരണം, നാല് പേർക്ക് പരുക്ക്

National
  •  14 hours ago
No Image

യുഎഇയിൽ നാല് വിഭാഗങ്ങൾക്ക് സാലിക് ഫീസ് ഇളവ്; ടോൾ ഇളവിന് അപേക്ഷിക്കുന്നത് എങ്ങനെ; കൂടുതലറിയാം

uae
  •  15 hours ago
No Image

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വ്യാപക മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  15 hours ago
No Image

'ഞാന്‍ സന്യാസി' മോദിക്കു ശേഷം പ്രധാനമന്തിയാവുമോ? എന്ന ചോദ്യത്തിന് യോഗി ആദിത്യനാഥിന്റെ മറുപടി ഇങ്ങനെ

National
  •  15 hours ago