HOME
DETAILS

ഇത്തവണത്തെ പെരുന്നാൾ; നിശബ്ദമായി വയനാട് മുണ്ടക്കൈ ജുമാമസ്ജിദ്

  
March 31 2025 | 02:03 AM

This years festival Quietly Wayanad Mundakkai Juma Masjid

കൽപ്പറ്റ: ലഹരിക്കെതിരേ നമ്മൾ നെഞ്ചുറപ്പോടെ പൊരുതണമെന്നും പെരുന്നാളിന് അതിരുകടക്കാത്ത ആഘോഷം മതിയെന്ന ആഹ്വാനവുമായിരുന്നു കഴിഞ്ഞ ചെറിയപെരുന്നാളിന് മുണ്ടക്കൈ ജുമാമസ്ജിദിൽ നിന്നുയർന്ന സന്ദേശം. ഖത്വീബ് ശിഹാബ് ഫൈസിയുടെ ശബ്ദത്തിലെത്തിയ സന്ദേശം ഉൾക്കൊണ്ട് നിസ്‌കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ച് സ്‌നേഹം പങ്കിട്ടാണ് എല്ലാവരും പിരിഞ്ഞത്. എന്നാൽ, ഇത്തവണ പള്ളിയങ്കണം പെരുന്നാൾ ദിനത്തിലും നിശബ്ദമാണ്. 

എല്ലാം തച്ചുടച്ച ഉരുൾ ഉത്ഭവിച്ച പുഞ്ചിരിമട്ടത്തിന് മുകളിലെ മലകളിൽ നിന്നെത്തുന്ന കാറ്റിന്റെ പതിഞ്ഞ ശബ്ദം മാത്രമാണ് തലമുറകൾ പെരുന്നാളിന് ഒത്തുകൂടിയ പള്ളിക്ക് ചുറ്റുമുള്ളത്. തകർന്ന കെട്ടിടത്തോടെ കണ്ണീർക്കാഴ്ചയായി മുണ്ടക്കൈയിലെ കുന്നിൻമുകളിലുണ്ട് ആ മസ്ജിദ്. ജൂലൈ 30ന് രാത്രിയിലെ മലവെള്ളപ്പാച്ചിലിൽ പാതി തകർന്ന പള്ളിയിൽ ബാങ്കൊലി നിലച്ചു. പള്ളി പരിപാലിച്ചിരുന്ന നാട്ടുകാർ ഒറ്റരാത്രി കൊണ്ട് പലനാടുകളിൽ അഭയാർഥികളായി. പള്ളിക്ക് നേതൃത്വം നൽകിയ മഹല്ല് കമ്മിറ്റി പ്രസിഡന്റ് അടക്കം പലരും ഉരുളിനൊപ്പം കാണാമറയത്തേക്ക് പോയി. ഒപ്പം  അവരുടെ പ്രിയപ്പെട്ട ഖത്വീബും.

ഇത്തവണ പെരുന്നാളിന് പള്ളിയിൽ നിന്നുള്ള തക്ബീർ നാദം മുണ്ടക്കൈ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും എത്തില്ലെന്നത് ജില്ലയുടെ പലഭാഗങ്ങളിലേക്ക് പറിച്ചുനടപ്പെട്ട ആ നാട്ടിലെ മനുഷ്യരെ വീണ്ടും സങ്കടക്കയത്തിലേക്ക് തള്ളിവിടുകയാണ്. അവർക്ക് നാടിന്റെ ആഘോഷമായിരുന്നു പെരുന്നാൾ. മതത്തിനും ജാതിക്കും അപ്പുറം ആ മനുഷ്യർ ഒന്നായി അത് കൊണ്ടാടിയിരുന്നു. 

പ്രാർഥനക്കൊപ്പം ജീവിതം കൊണ്ടും തങ്ങളുടെ മഹല്ലിന് ഒപ്പം നിന്ന അവരുടെ ഖത്വീബടക്കം പ്രിയപ്പെട്ടവരിൽ പലരും ഇന്ന് ആറടി മണ്ണിനടയിലാണ്. ആ ഓർമകളാണ് അവരുടെ കണ്ണുകളെ ഇൗറനണിയിക്കുന്നത്. ടൗൺഷിപ്പിൽ പള്ളിയും മദ്‌റസയും ക്ഷേത്രവും ചർച്ചുമെല്ലാം ഉയരുമ്പോൾ പഴയ മുണ്ടക്കൈ തിരിച്ചുപിടിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അവിടെ നിന്നും തട്ടിയെറിയപ്പെട്ട കുടുംബങ്ങളെല്ലാം.

This year's festival Quietly Wayanad Mundakkai Juma Masjid



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇങ്ങനെയുമുണ്ടോ ഒരു പോക്ക്, അതിരുകളെല്ലാം ഭേദിച്ച് സ്വര്‍ണക്കുതിപ്പ്

Business
  •  18 hours ago
No Image

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യത

Kerala
  •  18 hours ago
No Image

'രണ്ടായിരത്തോളം മുസ്‌ലിംകള്‍ ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു, അവരെല്ലാം ഫ്‌ളൂ വന്നാണ് മരിച്ചതെന്ന് പറയാന്‍ പറ്റില്ലല്ലോ' ജോണ്‍ ബ്രിട്ടാസ്

Kerala
  •  19 hours ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും തമ്മിലെ ഇന്നത്തെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകൾ അറിയാം | UAE Market Today

uae
  •  19 hours ago
No Image

പാര്‍ലമെന്റിലും എമ്പുരാന്‍; അടിയന്തരപ്രമേയ നോട്ടിസുമായി കേരള എം.പിമാര്‍

National
  •  20 hours ago
No Image

വഖഫ് ഭേദഗതി ബില്‍ പാസാക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ട്

National
  •  20 hours ago
No Image

ഷോക്കടിപ്പിക്കാന്‍ വൈദ്യുതി ; വാഹനനികുതി, ഭൂനികുതിവര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ 

Kerala
  •  21 hours ago
No Image

വൈദ്യുതി നിരക്ക് കൂടും; ഭൂനികുതിയും വാഹന നികുതിയും കൂടി

Kerala
  •  21 hours ago
No Image

ഉമ്മുൽ ഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദിൻ്റെ മാതാവ് ഷെയ്ഖ ഹസ്സയുടെ നിര്യാണത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം; ദേശീയ പതാക താഴ്‌ത്തിക്കെട്ടി

uae
  •  a day ago
No Image

കാസർകോട്; കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കമ്പി കൊണ്ട് കുത്തി

Kerala
  •  a day ago