HOME
DETAILS

മ്യാൻമർ ഭൂകമ്പം; ആയിരക്കണക്കിന് മരണങ്ങൾ ഉണ്ടായിരിക്കാമെന്ന് യുഎസ് ജിയോളജിക്കൽ സർവേ

  
Web Desk
March 28 2025 | 17:03 PM

Myanmar earthquake US Geological Survey says thousands of deaths possible

യാങ്കൂൺ: മ്യാൻമാറിൽ നടന്ന അതിശക്തമായ ഭൂചലനത്തിൽ 144 പേർ കൊല്ലപ്പെടുകയും 730 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യത്തെ സൈനിക സർക്കാർ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെ, ഭൂചലനത്തിൽ ആയിരക്കണക്കിന് പേർ മരിച്ചിരിക്കാമെന്ന പ്രവചനം യുഎസ് ജിയോളജിക്കൽ സർവേ (USGS) പുറത്തുവിട്ടു.

മ്യാൻമറിലെ ഭരണകൂട മേധാവി മിൻ ഓങ് ഫ്ലെയിങ് 'അടിയന്തരാവസ്ഥ' പ്രഖ്യാപിച്ച് അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു. ആറ് പ്രവിശ്യകളിലും തായ്‌ലൻഡിലെ തലസ്ഥാനം ബാങ്കോക്കിലുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള വ്യക്തതയില്ലെങ്കിലും, സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വീടുകളും റോഡുകളും തകർന്നതും നിരവധി പേർ കുടുങ്ങിയതുമാണ് കാണുന്നത്.

ശക്തമായ ഭൂചലനത്തിൽ മ്യാൻമറിലും തായ്‌ലൻഡിലും കെട്ടിടങ്ങൾ തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സംഘങ്ങൾ അറിയിക്കുന്നു. ബാങ്കോക്കിൽ മെട്രോ, റെയിൽ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തായ്‌ലൻഡ് പ്രധാനമന്ത്രി പേടോങ്‌ടാൺ ഷിനാവത്ര ഫൂക്കറ്റിലേക്കുള്ള ഔദ്യോഗിക സന്ദർശനം റദ്ദാക്കിയ ശേഷമാണ് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50-നാണ് മധ്യ മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ പ്രധാന ഭൂചലനം അനുഭവപ്പെട്ടത്. പിന്നാലെ 6.8 തീവ്രതയുള്ള അനുബന്ധ ചലനവും ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിൽവുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് റിപ്പോർട്ടിൽ പറയുന്നു.

A powerful earthquake in Myanmar has resulted in 144 deaths and 730 injuries, according to the country's military government. The US Geological Survey (USGS) predicts that the actual death toll could be in the thousands. The Myanmar military leader has declared a state of emergency in six regions and requested international aid. The earthquake, measuring 7.7 in magnitude, struck near Sagaing, followed by a 6.8 aftershock. Rescue operations are ongoing as reports indicate widespread destruction.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരുന്നാള്‍ തിരക്കേറി; കുതിച്ചുയര്‍ന്ന് സഊദിയിലെ സ്വര്‍ണ വില

Saudi-arabia
  •  2 days ago
No Image

പ്രധാനമന്ത്രി ഇന്ന് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത്

National
  •  2 days ago
No Image

ചുണ്ടേല്‍ ആനപ്പാറയില്‍ വീണ്ടും കടുവ ഇറങ്ങി; ആക്രമണത്തില്‍ പശു കൊല്ലപ്പെട്ടു

Kerala
  •  2 days ago
No Image

ഉഷ്ണതരംഗ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

കേരള സര്‍വകലാശലയില്‍ നിന്ന് ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ ഡിജിപിക്ക് പരാതി

Kerala
  •  2 days ago
No Image

ചത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ തുടർക്കഥയാകുന്നു; സുരക്ഷാ സേന 17 മാവോവാദികളെ വധിച്ചു

National
  •  2 days ago
No Image

അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യത, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട്

Kerala
  •  2 days ago
No Image

ജിസിസി രാജ്യങ്ങളിലെ ചെറിയ പെരുന്നാള്‍ നിസ്‌കാര സമയങ്ങള്‍ അറിയാം

uae
  •  2 days ago
No Image

കൊല്ലം കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്; മുഖ്യ പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 days ago
No Image

കുവൈത്തില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ ജോലികളില്‍ വിദേശികള്‍ക്ക് കടുംവെട്ട്

Kuwait
  •  2 days ago