HOME
DETAILS

അബൂദബിയിലാണോ താമസം, എങ്കില്‍ ബാല്‍ക്കണിയിലും മേല്‍ക്കൂരയിലും സാധനങ്ങള്‍ സൂക്ഷിക്കല്ലേ! പണി വരുന്ന വഴി അറിയില്ല

  
Web Desk
March 29 2025 | 14:03 PM

Abu Dhabi imposes heavy fines for crimes damage the citys beauty

അബൂദബി: കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലും ബാല്‍ക്കണികളിലും പൊതുജനങ്ങള്‍ കാണുന്ന വിധത്തില്‍ എന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിക്കുന്നതിനെതിരെ നിയമങ്ങളും പിഴകളും ഏര്‍പ്പെടുത്തിയതായി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അറിയിച്ചു.

കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലോ ബാല്‍ക്കണികളിലോ പൊതുവായ രൂപഭംഗി വികലമാക്കുന്നതോ പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നതോ ആയ രീതിയില്‍ ഏതെങ്കിലും വസ്തുക്കള്‍ ഉപേക്ഷിക്കുകയോ സൂക്ഷിക്കുകയോ സ്ഥാപിക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് അതോറിറ്റി അറിയിച്ചു. സുസ്ഥിരമായ നഗര പരിസ്ഥിതി ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരം കുറ്റങ്ങള്‍ക്ക് കനത്ത പിഴ ചുമത്തിയിട്ടുള്ളത്.

ആദ്യ തവണ നിയമലംഘനം നടത്തിയാല്‍ 500 ദിര്‍ഹവും രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ 1,000 ദിര്‍ഹവുമാണ് പിഴ ഈടാക്കുക. മൂന്നാമത്തെ തവണയും സമാന കുറ്റം ആവര്‍ത്തിച്ചാല്‍ 2,000 ദിര്‍ഹമായിരിക്കും പിഴയായി ഈടാക്കുക.

നഗരത്തിന്റെ മൊത്തത്തിലുള്ള ഭംഗി മെച്ചപ്പെടുത്താനുള്ള സമീപകാല ശ്രമങ്ങളുടെ ഭാഗമായി നഗരത്തിന്റെ ഭംഗിക്ക് ഭംഗം വരുത്തുന്നതോ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നതോ ആയ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വ്യത്യസ്ത തരത്തിലുള്ള ശിക്ഷകളും അബൂദബി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അനുമതിയില്ലാതെ വാണിജ്യ കെട്ടിടങ്ങളുടെ മുന്‍ഭാഗം പരിഷ്‌കരിച്ചാല്‍ 4,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, പഴയതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങള്‍ പൊതുസ്ഥലത്ത് ഉപേക്ഷിക്കുക, വാഹനത്തിന്റെ ബോഡിയോ ഫ്രെയിമോ പുറത്ത് ഉപേക്ഷിക്കുക എന്നീ കുറ്റം ചെയ്യുന്നവര്‍ക്ക് 4,000 ദിര്‍ഹം വരെ പിഴ ചുമത്തും.

അബൂദബിയിലെ മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും ഉത്തരവ് പ്രകാരം എമിറേറ്റില്‍ മാലിന്യം വലിച്ചെറിയുന്നതിനും സിഗരറ്റ് കുറ്റികള്‍ നീക്കം ചെയ്യുന്നതിനും ബാധകമായ പുതുക്കിയ പിഴകള്‍ പ്രഖ്യാപിച്ചിരുന്നു. നിയമലംഘനത്തിന്റെ തരവും അതിന്റെ ആവൃത്തിയും അടിസ്ഥാനമാക്കി ചുമത്താവുന്ന പിഴകളാണ് അതോറിറ്റി പ്രഖ്യാപിച്ചത്. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യത്തിന് 4,000 ദിര്‍ഹം പിഴയും പുതിയ പിഴകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. കെട്ടിടങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനായി അധികാരികള്‍ സ്ഥലത്തെ പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

Abu Dhabi enforces strict penalties for offenses harming the city's aesthetics, including littering, vandalism, and illegal dumping, ensuring a clean, attractive, and well-maintained urban environment for residents and visitors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തവണത്തെ പെരുന്നാൾ; നിശബ്ദമായി വയനാട് മുണ്ടക്കൈ ജുമാമസ്ജിദ്

Kerala
  •  a day ago
No Image

ആശ വർക്കർമാരുടെ സമരം 50ാം ദിവസത്തിലേക്ക് കടന്നു; ഇന്ന് മുടി മുറിച്ച് പ്രതിഷേധം നടത്തും

Kerala
  •  a day ago
No Image

കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ​ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ

Kerala
  •  2 days ago
No Image

പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി  മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും

Kerala
  •  2 days ago
No Image

മലപ്പുറം കോണോംപാറയിൽ ഭർതൃ​ഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു

National
  •  2 days ago
No Image

ബിജാപൂരിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി; കീഴടങ്ങിയതിൽ തലക്ക് ലക്ഷങ്ങൾ വിലയിട്ടവർ വരെ

National
  •  2 days ago
No Image

വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം

National
  •  2 days ago
No Image

ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു

uae
  •  2 days ago
No Image

സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ

Cricket
  •  2 days ago