
ചത്തീസ്ഗഢിൽ ഏറ്റുമുട്ടൽ തുടർക്കഥയാകുന്നു; സുരക്ഷാ സേന 17 മാവോവാദികളെ വധിച്ചു

ദന്തേവാഡയിൽ നടന്ന ഏറ്റുമുട്ടലിൽ 17 മാവോവാദികൾ കൊല്ലപ്പെട്ടു. ഇന്ന് ചത്തീസ്ഗഢിലെ സുക്‌മ ജില്ലയിലായിരുന്നു സംഭവം. കൊല്ലപ്പെട്ടവരിൽ തലക്ക് 25 ലക്ഷം വിലയിട്ടിരുന്ന മാവോവാദി നേതാവ് ജഗദീഷ് ബുദ്രയും ഉൾപ്പെടുന്നു. 2013-ൽ ചത്തീസ്ഗഢ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ നന്ദ്‌കുമാർ പട്ടേൽ കൊല്ലപ്പെട്ട ആക്രമണത്തിലെ മുഖ്യ പ്രതിയായിരുന്നു ബുദ്ര. ജിറാം വാലിയിൽ നടന്ന ആ ആക്രമണത്തിൽ കോൺഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടിരുന്നു.
2023-ലെ അരൺപുർ ആക്രമണത്തിലും ജഗദീഷിന് പങ്കുള്ളതായി ആരോപണമുണ്ട്. ഈ ആക്രമണത്തിൽ നിരവധി ഡിആർജി ജവാൻമാർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു. വർഷങ്ങളായി സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്ന ജഗദീഷിന്റെ മരണം മാവോയിസ്റ്റുകൾക്കെതിരായ പോരാട്ടത്തിലെ പ്രധാന വിജയമാണെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ന് രാവിലെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേർലാപാൽ പ്രദേശത്ത് സുരക്ഷാസേന നടത്തിയ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ജില്ലാ റിസർവ് ഗാർഡും (ഡിആർജി) സിആർപിഎഫും സംയുക്തമായാണ് മാവോവാദികളുമായി ഏറ്റുമുട്ടിയത്.
സംഭവ സ്ഥലത്തു നിന്ന് 17 മാവോവാദികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഏറ്റുമുട്ടലിൽ പരുക്കേറ്റ രണ്ട് ഡിആർജി ഉദ്യോഗസ്ഥരുടെ ആരോഗ്യ നില തൃപ്‌തികരമാണ്. പ്രദേശത്തുനിന്ന് എകെ-47 തോക്കുകൾ, റോക്കറ്റ് ലോഞ്ചറുകൾ, സ്ഫോടകവസ്‌തുക്കൾ എന്നിങ്ങനെ വൻ ആയുധശേഖരം സുരക്ഷാ സേന പിടിച്ചെടുത്തു.
ദന്തേവാഡയിൽ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് നക്സലുകളെ വധിച്ചിരുന്നു. തലക്ക് 25 ലക്ഷം വിലയിട്ട മാവോവാദി നേതാവ് സുധീർ എന്ന സുധാകറും മരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
In a significant operation, security forces in Chhattisgarh have neutralized 17 Maoists in an encounter, marking a major blow to the insurgent group's activities in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ
Kerala
• 3 days ago
പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും
Kerala
• 3 days ago
മലപ്പുറം കോണോംപാറയിൽ ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ
Kerala
• 3 days ago
സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു
National
• 3 days ago
ബിജാപൂരിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി; കീഴടങ്ങിയതിൽ തലക്ക് ലക്ഷങ്ങൾ വിലയിട്ടവർ വരെ
National
• 3 days ago
വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം
National
• 3 days ago
ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു
uae
• 3 days ago
സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ
Cricket
• 3 days ago
എസ്ഐസി (SIC) യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം
oman
• 3 days ago
മ്യാൻമർ ഭൂകമ്പത്തിൽ സഹായവുമായി ഇന്ത്യ; 118 പേരടങ്ങിയ ദുരന്ത നിവാരണ സംഘം മ്യാൻമറിലെത്തി
International
• 3 days ago
മാനത്ത് അമ്പിളിക്കല തെളിഞ്ഞു; ഈദുല്‍ ഫിത്വര്‍ നാളെ
Kerala
• 3 days ago
ആദ്യ ജയം തേടി രാജസ്ഥാൻ; ടോസ് നേടിയ സിഎസ്കെ ഫീൽഡിംഗ് തെരഞ്ഞെടുത്തു
Cricket
• 3 days ago
പത്തനംതിട്ടയിൽ 85-കാരിയെ പീഡിപ്പിച്ച കേസിൽ അതിവേഗം ശിക്ഷ; വിചാരണ ആരംഭിച്ച് 12 ദിവസത്തിനുള്ളിൽ വിധി
Kerala
• 3 days ago
ബാങ്കോക്കിലെ 33 നില കെട്ടിടം തകർന്നു; 17 മരണം, 83 പേരെ കണ്ടെത്താനായിട്ടില്ല; അന്വേഷണം പ്രഖ്യാപിച്ച് തായ്ലാൻഡ്
International
• 3 days ago
ഒഡിഷയിൽ കാമാഖ്യ എക്സ്പ്രസിന്റെ പാളം തെറ്റി; 25 പേർക്ക് പരുക്ക്
National
• 4 days ago
പാൻകാർഡ് തട്ടിപ്പ്: അക്കൗണ്ടിലെ പണം നഷ്ടപ്പെടാം, ജാഗ്രത പാലിക്കുക
National
• 4 days ago
വിതുരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
Kerala
• 4 days ago
നവരാത്രി ആഘോഷം; യുപിയില്‍ ഉടനീളം ഇറച്ചികടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍
National
• 4 days ago
ഹൈദരാബാദിനെ തകർത്ത് സ്റ്റാർക്കിന്റെ റെക്കോർഡ് വേട്ട; മുന്നിലുള്ളത് ഇന്ത്യൻ ഇതിഹാസം മാത്രം
Cricket
• 3 days ago
സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 3 days ago
ഹൈദരാബാദ് സർവകലാശാലയിൽ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 3 days ago