HOME
DETAILS

കൊല്ലം കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്; മുഖ്യ പ്രതി ഓടി രക്ഷപ്പെട്ടു

  
Web Desk
March 29 2025 | 17:03 PM

Kollam Karunagappally Santosh Incident Main accused flees

കൊല്ലം: കരുനാഗപ്പള്ളിയിലെ സന്തോഷ് വധക്കേസിലെ മുഖ്യ പ്രതിയായ ആലുവ അതുൽ പൊലിസിന്റെ കൺമുന്നിൽ നിന്നും ഓടി രക്ഷപ്പെട്ടു. ആലുവയിലെ എടത്തലയിൽ പൊലിസ് വാഹന പരിശോധന നടത്തുന്നതിനിടയാണ് കാറിൽ വന്ന പ്രതിയായ അതുൽ കാർ ഉപേക്ഷിച്ചുകൊണ്ട് രക്ഷപ്പെട്ടത്. കാറിൽ ഇയാൾക്കൊപ്പം ഭാര്യയും കുഞ്ഞും ഉണ്ടായിരുന്നു. ഇവരെ പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വ്യാഴാച്ച പുലർച്ചയോടെ ആയിരുന്നു സന്തോഷിനെ അതുൽ വീട്ടിൽ കയറി കൊലപ്പെടുത്തിയിരുത്തുന്നത്. 

അഞ്ചു പേരടങ്ങുന്ന സംഘമായിരുന്നു സന്തോഷിനെ ആക്രമിച്ചത്. പങ്കജ്,  ഹരി, രാജപ്പൻ, പ്യാരി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. പ്രതികൾ സന്തോഷിന്റെ വീട്ടിലെത്തിക്കൊണ്ട് വീടിനു നേരെ ബോംബെറിയുകയായിരുന്നു. പിന്നീട് പ്രതികൾ വീടിന്റെ വാതിൽ ചവിട്ടി തുറന്ന് അകത്തേക്ക് കടക്കുകയും ആയിരുന്നു.

ആ സമയത്ത് വീട്ടിൽ സന്തോഷും സന്തോഷിന്റെ അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. ചുറ്റിക ഉപയോഗിച്ച് കൊണ്ട് സന്തോഷിന്റെ കാൽ തകർത്ത ശേഷം ഇവർ സന്തോഷിന്റെ കൈ വെട്ടുകയായിരുന്നു. സന്തോഷിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആക്രമികൾ രക്ഷപ്പെടുകയായിരുന്നു.

ഇവർ പോയതിനുശേഷം സന്തോഷ് തന്റെ സുഹൃത്തിനെ വിളിച്ചുകൊണ്ട് ഈ വിവരം അറിയിക്കുകയായിരുന്നു. സുഹൃത്ത് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും സന്തോഷ രക്തം വാർന്ന് ഗുരുതരാവസ്ഥയിലായിരുന്നു. അധികം വൈകാതെ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സന്തോഷിനെ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Kollam Karunagappally Santosh Incident Main accused flees



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ​ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ

Kerala
  •  2 days ago
No Image

പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി  മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും

Kerala
  •  2 days ago
No Image

മലപ്പുറം കോണോംപാറയിൽ ഭർതൃ​ഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു

National
  •  2 days ago
No Image

ബിജാപൂരിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി; കീഴടങ്ങിയതിൽ തലക്ക് ലക്ഷങ്ങൾ വിലയിട്ടവർ വരെ

National
  •  2 days ago
No Image

വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം

National
  •  2 days ago
No Image

ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു

uae
  •  2 days ago
No Image

സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ

Cricket
  •  2 days ago
No Image

എസ്ഐസി (SIC) യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം

oman
  •  2 days ago
No Image

മ്യാൻമർ ഭൂകമ്പത്തിൽ സഹായവുമായി ഇന്ത്യ; 118 പേരടങ്ങിയ ദുരന്ത നിവാരണ സംഘം മ്യാൻമറിലെത്തി

International
  •  2 days ago