
ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റിലേക്ക് നൂറു മില്ല്യണ്‍ ദിര്‍ഹം നല്‍കി സണ്ണി വര്‍ക്കിയും കുടുംബവും

ദുബൈ: റമദാന്‍ മാസത്തിന്റെ തുടക്കത്തില്‍ ദുബൈ ഭരണാധികാരി ആരംഭിച്ച ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പ്രോഗ്രാമിലേക്ക് നൂറു മില്ല്യണ്‍ ജെംസ് എജ്യുക്കേഷന്‍ ആന്റ് ധി വര്‍ക്കി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കിയും കുടുംബവും. യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് റാഷിദ് അല്‍ മക്തൂമാണ് ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റിന് തുടക്കം കുറിച്ചത്. നൂറു മില്ല്യണ്‍ ദിര്‍ഹമാണ്(296 കോടി രൂപ) സണ്ണി വര്‍ക്കിയും കുടുംബവും ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റിലേക്ക് സംഭാവന നല്‍കിയത്.
'ചെറുപ്പം മുതലേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ ഒരു കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത് എന്നത് എന്റെ ഭാഗ്യമാണ്, യുഎഇയിലേക്ക് താമസം മാറിയതുമുതല്‍ ഞങ്ങള്‍ മാനുഷിക സംരംഭങ്ങളെ പിന്തുണയ്ക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ വേരൂന്നിയ യുഎഇ സമൂഹത്തില്‍ ഉള്‍പ്പെടുന്നതിലും ഈ മഹത്തായ സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ഞങ്ങള്‍ അഭിമാനിക്കുന്നു.' സണ്ണി വര്‍ക്കി പറഞ്ഞു.
പ്രവാസി ഇന്ത്യക്കാരനും ദുബൈ ആസ്ഥാനമായുള്ള വിദ്യാഭ്യാസ സംരംഭകനും, മനുഷ്യസ്‌നേഹിയുമായ സണ്ണി വര്‍ക്കി ഒരു ശതകോടീശ്വരനാണ്. ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സണ്ണി ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റ് ശൃംഖലയുടെ സ്ഥാപകനും, എക്‌സിക്യൂട്ടീവ് ചെയര്‍മാനുമാണ്. സമൂഹത്തിലെ ഏറ്റവും മോശമായ സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്ന് സ്വയം ഉയര്‍ന്നുവന്ന സംരംഭകന്‍ എന്ന നിലയില്‍ ആയിരകണക്കിന് ആളുകള്‍ക്കു പ്രചോദനമാണ് സണ്ണിയുടെ ജൈത്രയാത്ര. തന്റെ 11ാം വയസില്‍ പണം സമ്പാദിക്കുന്നതിനു വേണ്ടി തെരുവുകളില്‍ പഴക്കച്ചവടം നടത്തിയ കുട്ടികാലമുള്ള സണ്ണി പില്‍ക്കാലത്ത് ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പ്രചോദനമായി മാറി.
1957 ഏപ്രില്‍ 9 നാണ് സണ്ണിയുടെ ജനനം, റാന്നികാരായ മരിയമ്മയും കെ.എസ് വര്‍ക്കിയുമാണ് മാതാപിതാക്കള്‍. രണ്ടുപേരും അധ്യാപകര്‍. 1959 ല്‍ കുടുംബം ദുബൈയിലേക്ക് താമസം മാറി, കെ.എസ് വര്‍ക്കിക്ക് ബ്രിട്ടീഷ് ബാങ്ക് ഓഫ് ദി മിഡില്‍ ഈസ്റ്റിലായിരുന്നു ജോലി. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ തദ്ദേശീയ അറബികളെയും രാജകുടുംബത്തിലെ കുട്ടികളെയും ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു ഇതിനെ വിപുലീകരിച്ചു കൊണ്ട് 1968ല്‍, സണ്ണി വര്‍ക്കിയുടെ മാതാപിതാക്കള്‍ ദുബൈയില്‍ കുടിയേറ്റക്കാരുടെ കുട്ടികളെ പഠിപ്പിക്കുന്നതിനായി ഔര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ സ്ഥാപിക്കുകയും ചെയ്തു. പഠനകാലങ്ങള്‍ക്ക് ശേഷം സണ്ണി ചെറിയ രീതികളില്‍ പല ബിസിനസ് മേഖലകളിലും കൈവച്ചുവെങ്കിലും മാതാപിതാക്കള്‍ ആരംഭിച്ച സ്‌കൂളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി തന്റെ എല്ലാ ബിസിനസുകളും അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് വിദ്യാഭാസ രംഗത്ത് സണ്ണി കുതിച്ചു വളരുകയായിരുന്നു. ഇന്ന് ലോകം അറിയപ്പെടുന്ന ഗ്ലോബല്‍ എജ്യുക്കേഷന്‍ മാനേജ്‌മെന്റ് സിസ്റ്റംസ് (GEMS) സ്ഥാപിച്ചത്തിലൂടെ 11ാം വയസില്‍ പഴം വിറ്റു നടന്ന മലയാളി പയ്യന്‍ ലോകം അറിയപ്പെടുന്ന ശതകോടീശ്വരനായി.
ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മാനേജ്‌മെന്റ് സിസ്റ്റംസ് (GEMS)
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്‌കൂള്‍ മാനേജ്മന്റ് ശൃംഖലയായ ജെംസ് ഒരു അന്താരാഷ്ട്ര വിദ്യാഭ്യാസ കമ്പനിയാണ്. പ്രീപ്രൈമറി സ്‌കൂള്‍ മുതല്‍ സെക്കന്‍ഡറി വിദ്യാഭ്യാസം വരെ നല്‍കുന്ന സ്ഥാപനം മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലുമായി 60 ലധികം സ്‌കൂളുകളിലായി വ്യാപിച്ചു കിടക്കുന്നു. ഏഷ്യ , യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ജെംസ് പ്രവര്‍ത്തിച്ചു വരുന്നു. 2000ത്തിലാണ് സണ്ണി വര്‍ക്കി ജെംസ് ദുബൈയില്‍ സ്ഥാപിക്കുന്നത്. 2003ല്‍ അദ്ദേഹം ഇംഗ്ലണ്ടിലും ഒരു സ്‌കൂള്‍ ആരംഭിച്ചു പിന്നീട് അങ്ങോട്ട് ജെംസ് കുതിച്ചു വളരുകയായിരുന്നു. 2004 ലോടെ ഇന്ത്യയിലും ജെംസ് സ്‌കൂള്‍ ആരംഭിച്ചു. ലിബിയ, ജോര്‍ദാന്‍, യുഎസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, കെനിയ, ഉഗാണ്ട, ഈജിപ്ത്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ജെംസിന് സ്ഥാപനങ്ങളുണ്ട്. 2025 ജനുവരി വരെയുള്ള ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം, സണ്ണി വര്‍ക്കിയുടെ ആസ്തി 3.8 ബില്യണ്‍ യുഎസ് ഡോളറാണ്.
Sunny Varkey and family donate 100 million dirhams to Father's Endowment
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലപ്പുറം കോണോംപാറയിൽ ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ
Kerala
• 2 days ago
സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു
National
• 2 days ago
ബിജാപൂരിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി; കീഴടങ്ങിയതിൽ തലക്ക് ലക്ഷങ്ങൾ വിലയിട്ടവർ വരെ
National
• 2 days ago
വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം
National
• 2 days ago
ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു
uae
• 2 days ago
സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ
Cricket
• 2 days ago
എസ്ഐസി (SIC) യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം
oman
• 2 days ago
മ്യാൻമർ ഭൂകമ്പത്തിൽ സഹായവുമായി ഇന്ത്യ; 118 പേരടങ്ങിയ ദുരന്ത നിവാരണ സംഘം മ്യാൻമറിലെത്തി
International
• 2 days ago
സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Kerala
• 2 days ago
മാനത്ത് അമ്പിളിക്കല തെളിഞ്ഞു; ഈദുല്‍ ഫിത്വര്‍ നാളെ
Kerala
• 2 days ago
പത്തനംതിട്ടയിൽ 85-കാരിയെ പീഡിപ്പിച്ച കേസിൽ അതിവേഗം ശിക്ഷ; വിചാരണ ആരംഭിച്ച് 12 ദിവസത്തിനുള്ളിൽ വിധി
Kerala
• 2 days ago
ബാങ്കോക്കിലെ 33 നില കെട്ടിടം തകർന്നു; 17 മരണം, 83 പേരെ കണ്ടെത്താനായിട്ടില്ല; അന്വേഷണം പ്രഖ്യാപിച്ച് തായ്ലാൻഡ്
International
• 2 days ago
ഹൈദരാബാദിനെ തകർത്ത് സ്റ്റാർക്കിന്റെ റെക്കോർഡ് വേട്ട; മുന്നിലുള്ളത് ഇന്ത്യൻ ഇതിഹാസം മാത്രം
Cricket
• 2 days ago
സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 days ago
വിതുരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
Kerala
• 2 days ago
നവരാത്രി ആഘോഷം; യുപിയില്‍ ഉടനീളം ഇറച്ചികടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍
National
• 2 days ago
ട്രെയിന്‍ ഇടിച്ച് മരിച്ചയാളുടെ പേഴ്സില്‍ നിന്നും പണം മോഷ്ടിച്ചു; എസ്ഐക്ക് സസ്പെന്ഷന്
Kerala
• 2 days ago
മേഘയുടെ മരണം; പൊലീസ് വീഴ്ച ആരോപിച്ച് കുടുംബം; സുകാന്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന് ആരോപണം
Kerala
• 2 days ago
ഹൈദരാബാദ് സർവകലാശാലയിൽ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 2 days ago
കോഴിക്കോട് നിർത്തിയിട്ട വാഹനത്തിൽ നിന്ന് കിലോ കണക്കിന് പഴകിയ ഇറച്ചി പിടികൂടി
Kerala
• 2 days ago
ഒഡിഷയിൽ കാമാഖ്യ എക്സ്പ്രസിന്റെ പാളം തെറ്റി; 25 പേർക്ക് പരുക്ക്
National
• 2 days ago