
മാസപ്പടി ആരോപണത്തില് വിജിലന്സ് അന്വേഷണമില്ല; മാത്യൂ കുഴല്നാടന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: സിഎംആര്എല്- എക്സാലോജിക് ഇടപാടുകളില് വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹരജികള് ഹൈക്കോടതി തള്ളി. ഹരജി രാഷ്ട്രീയ പ്രേരിതമെന്ന വിജിലന്സ് കോടതി പരാമര്ശം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. കേസില് ഹൈക്കോടതി സിംഗിള് ബെഞ്ചാണ് വിധി പറഞ്ഞത്.
വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂ കുഴല് നാടന് എംഎല്എയും, അന്തരിച്ച പൊതു പ്രവര്ത്തകന് ഗിരീഷ് ബാബുവുമാണ് ഹരജി നല്കിയത്. കരിമണല് കമ്പനിയായ സിഎംആര്എല്ലില് നിന്ന് രാഷ്ട്രീയ നേതാക്കളും, മുഖ്യമന്ത്രിയുെട മകള് വീണ വിജയനും മാസപ്പടിയായി പണം കൈപ്പറ്റിയെന്നാണ് ആരോപണം. കേസില് വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു നേരത്തെ നല്കിയ ഹരജി മൂവാറ്റുപുഴ വിജിലന്സ് കോടതി തള്ളിയിരുന്നു. തുടര്ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
നല്കാത്ത സേവനത്തിന് സിഎംആര്എല്ലില് നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യൂ കുഴല്നാടന് നല്കിയ ഹരജി തിരുവനന്തപുരം വിജിലന്സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്ന്നാണ് എംഎല്എ ഹൈക്കോടതിയിൽ റിവിഷന് ഹരജി നൽകിയത്.
അതേസമയം, വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയര് സേവനത്തിന്റെ പേരില് ഒരു കോടി 72 ലക്ഷം രൂപ നല്കിയെന്ന് ആദായ നികുതി സെറ്റില്മെന്റ് ബോര്ഡ് റിപ്പോര്ട്ടുണ്ട്.
ഇതുകൂടാതെ ലോണ് എന്ന പേരിലും അരക്കോടിയോളം രൂപ നല്കിയിരുന്നു. ഇത് സംബന്ധിച്ചാണ് ഇഡിയും കള്ളപ്പണം തടയല് നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇല്ലാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയില് വരുമെന്നാണ് ഇഡി കണക്കുകൂട്ടുന്നത്. സിഎംആര്എല്ലിന്റെ ബാലന്സ് ഷീറ്റില് കളളക്കണക്കുണ്ടെന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
The kerala High Court has dismissed Mathew Kizhakkanad's petition seeking a Vigilance investigation in cmrl-exalogic case related to veena vijayan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗേൾസ് ഹോസ്റ്റലിൽ തീപിടുത്തം; ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെ വിദ്യാർത്ഥിനിക്ക് പരിക്ക്
National
• 3 days ago
പട നയിച്ച് പടിദാർ; ചെന്നൈക്കെതിരെ ആർസിബി ക്യാപ്റ്റന് ചരിത്ര റെക്കോർഡ്
Cricket
• 3 days ago
കേരളത്തിനായി അനുവദിച്ച എയിംസ് കോഴിക്കോട് സ്ഥാപിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി
Kerala
• 3 days ago
യുഎഇയിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട എട്ട് പിഴകളും നിയമങ്ങളും
uae
• 3 days ago
നേപ്പാളിൽ രാജഭരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കലാപം; കാഠ്മണ്ഡുവിൽ 2 പേർ കൊല്ലപ്പെട്ടു, 45 പേർക്ക് പരുക്ക്; കർഫ്യൂ പ്രഖ്യാപിച്ചു
latest
• 3 days ago
ഏക്നാഥ് ഷിന്ഡെക്കെതിരായ പരാമര്ശം; കുനാല് കമ്രക്ക് മുന്കൂര് ജാമ്യം അനുവദിച്ച് കോടതി
National
• 3 days ago
യാസ് ദ്വീപിലെ തീപിടുത്തം നിയന്ത്രണവിധേയം; സമീപപ്രദേശങ്ങളിൽ ഉയർന്നത് വൻതോതിലുള്ള പുക
uae
• 3 days ago
ആൺകുട്ടി വേണമെന്ന ആഗ്രഹം; രാജസ്ഥാനിൽ ഇരട്ട പെൺകുട്ടികളെ തറയിലടിച്ച് കൊലപ്പെടുത്തി പിതാവ്
National
• 3 days ago
പെരുന്നാളിന് ലീവില്ല; അവധികള് റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പ് ഉത്തരവ്
National
• 3 days ago
ഇന്ന് രാത്രി നാട്ടിൽ പോകാനിരിക്കെ കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു
Saudi-arabia
• 3 days ago
ആശാവർക്കർമാരുടെ ഓണറേറിയം: സംസ്ഥാനങ്ങൾക്ക് പ്രത്യേക ഫണ്ട് നൽകില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി
National
• 3 days ago
വിവാദ ജഡ്ജി യശ്വന്ത് വര്മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി
National
• 3 days ago
കൊല്ലം കരുനാഗപ്പള്ളിയിലെ സന്തോഷിന്റെ കൊലപാതകം; രണ്ട് പ്രതികൾ അറസ്റ്റിൽ
Kerala
• 3 days ago
മാസപ്പിറവി അറിയിക്കണമെന്ന് ഖത്തര് ഔഖാഫ്
qatar
• 3 days ago
കനയ്യയുടെ സന്ദര്ശനത്തിന് പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധമാക്കി അധികൃതര്; ബി.ജെ.പിയെ പിന്തുണക്കാത്തവരെല്ലാം തൊട്ടുകൂടാത്തവരോ? രൂക്ഷ പ്രതികരണവുമായി കോണ്ഗ്രസ്
National
• 4 days ago
ഏപ്രിൽ 1 മുതൽ പാൽ, തൈര് വിലയിൽ വർധന
National
• 4 days ago
വാഹന നികുതി തീർക്കാൻ അവസാന അവസരം; ബാധ്യത അവസാനിപ്പിക്കൂ
Kerala
• 4 days ago
എന്റമ്മോ...തീവില; റെക്കോര്ഡുകള് കടന്ന് കുതിച്ച് സ്വര്ണം; പവന് വാങ്ങാന് ഇന്ന് 70,000വും മതിയാവില്ല!
Business
• 4 days ago
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബൈയിലെ മെട്രോ സമയക്രമവും സൗജന്യ പാര്ക്കിംഗ് സമയവും പ്രഖ്യാപിച്ചു
uae
• 3 days ago
വിറങ്ങലിച്ച് മ്യാന്മാര്; ഇരട്ട ഭൂകമ്പത്തില് 25 പേര് മരിച്ചതായി റിപ്പോര്ട്ട്
International
• 3 days ago
വൈകിയെത്തി നിയമനം; നിയമനം ലഭിക്കാഞ്ഞതിന്റെ പേരില് ആത്മഹത്യ ചെയ്ത കട്ടിപ്പാറയിലെ അധ്യാപികക്ക് നിയമനാംഗീകാരം
Kerala
• 4 days ago