HOME
DETAILS

വിറങ്ങലിച്ച് മ്യാന്‍മാര്‍; ഇരട്ട ഭൂകമ്പത്തില്‍ 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

  
Web Desk
March 28 2025 | 10:03 AM

Myanmars twin earthquakes Official confirmation reports 25 deaths in region

നേപ്യിഡോ: മ്യാന്‍മര്‍ ഇരട്ട ഭൂകമ്പത്തില്‍ 25 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ഇന്ന് ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.7, 6.4 തീവ്രതകള്‍ രേഖപ്പെടുത്തിയ ഭൂകമ്പങ്ങളാണ് ഉണ്ടായത്. മ്യാന്‍മറി 20 പേരും തായ്‌ലാന്റില്‍ രണ്ട് പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ 80 പേരെ കാണാതായതായും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

മണ്ടലായിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. സാഗൈഗ് നഗരത്തിന് വടക്ക് പടിഞ്ഞാറായി 16 കിലോമീറ്റര്‍ അകലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50 ഓടെയാണ് 10 കിലോമീറ്റര്‍ താഴ്ച്ചയില്‍ ഭൂകമ്പമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് രാജ്യത്തെ ആറിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായും, അന്താരാഷ്ട്ര സഹായത്തിനായി അഭ്യര്‍ഥിക്കുകയാണെന്നും മ്യാന്‍മറിലെ സൈനിക ഭരണകൂടം പ്രസ്താവനയിറക്കി. 

അതിശക്തമായ ഭൂചലനത്തില്‍ കുറ്റന്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മ്യാന്‍മറിലെ ആവ-സഗയിങ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രശസ്തമായ പാലവും തകര്‍ന്ന് വീണു. 

ഭൂകമ്പത്തിന്റെ പ്രകമ്പനം തായ്‌ലാന്റ് തലസ്ഥാനമായ ബാങ്കോക്കിലും അനുഭവപ്പെട്ടു. ബാങ്കോക്കിലെ ചതുചക് മാര്‍ക്കറ്റില്‍ കെട്ടിടം തകര്‍ന്നു വീണു. ഇതിന് പുറമെ ബംഗ്ലാദേശ്, ഇന്ത്യ, ചൈന എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ മേഘാലയയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങളാണുണ്ടായത്.

Two powerful earthquakes, measuring 7.7 and 6.4 on the Richter scale, struck Myanmar today, causing significant damage and loss of life. The official count reports 25 deaths, including 20 from Myanmar and 2 from Thailand.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ​ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ

Kerala
  •  a day ago
No Image

പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി  മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും

Kerala
  •  a day ago
No Image

മലപ്പുറം കോണോംപാറയിൽ ഭർതൃ​ഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു

National
  •  a day ago
No Image

ബിജാപൂരിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി; കീഴടങ്ങിയതിൽ തലക്ക് ലക്ഷങ്ങൾ വിലയിട്ടവർ വരെ

National
  •  a day ago
No Image

വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം

National
  •  a day ago
No Image

ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു

uae
  •  a day ago
No Image

സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ

Cricket
  •  a day ago
No Image

എസ്ഐസി (SIC) യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം

oman
  •  a day ago
No Image

മ്യാൻമർ ഭൂകമ്പത്തിൽ സഹായവുമായി ഇന്ത്യ; 118 പേരടങ്ങിയ ദുരന്ത നിവാരണ സംഘം മ്യാൻമറിലെത്തി

International
  •  a day ago